ലക്‌നൗ : ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്യവേ സീറ്റ് ബെല്‍റ്റ് ഇടാത്ത ആര്‍ടിഒയ്ക്ക് വാഹനം തടഞ്ഞ് പിഴയിട്ട് നാട്ടുകാര്‍. ഉത്തര്‍പ്രദേശിലെ പില്‍ഭിത്തിലാണ് സംഭവം. തന്റെ ഔദ്യോഗിക വാഹനത്തില്‍ അസിസ്റ്റന്റ് റീജിണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറായ അമിതാഭ് റായി സീറ്റ് ബെല്‍റ്റ് ഇടാതെ യാത്രചെയ്യവെയാണ് നാട്ടുകാര്‍ അദ്ദേഹത്തിന്റെ വാഹനം തടയുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
ഓഫീസറോട് ഗതാഗത നിയമം ചോദിക്കുന്നത് ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നു. പുതിയ നിയമപ്രകാരം വാഹനത്തിന്റെ മുന്നിലെയും പിന്നിലെയും യാത്രക്കാര്‍ സീറ്റുബെല്‍റ്റ് ധരിച്ചിരിക്കണം, വാഹനം വളഞ്ഞ നാട്ടുകാർ നിങ്ങളുടെ സീറ്റ് ബെല്‍റ്റ് എവിടെയെന്നു ചോദിക്കുന്നു ? എന്നാല്‍, ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ഇട്ടിട്ടുണ്ടെന്നും താന്‍ എപ്പോഴും സീറ്റുബെല്‍റ്റ് ധരിക്കുന്നയാളാണെന്നും അദ്ദേഹം മറുപടി നൽകുന്നത് വീഡിയോയിൽ കാണാൻ സാധിക്കുന്നു.
പ്രശ്‌നം വഷളായതോടെ പോലീസ് സ്ഥലത്തെത്തി സീറ്റ് ബെല്‍റ്റ് ഇടാതെ യാത്ര ചെയ്തതിന് എആര്‍ടിഒയില്‍ നിന്ന് പിഴ ഈടാക്കുകയായിരുന്നു. എന്നാല്‍, എത്ര രൂപയാണ് പിഴ ഈടാക്കിയതെന്ന് വ്യക്തമല്ല.
Post Your Comments