Latest NewsKeralaNews

ഓപ്പറേഷൻ ബൈക്ക് സ്റ്റണ്ട്: നിയമലംഘനം നടത്തിയ 26 പേരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്

പരിശോധനയിൽ 4,70,750 രൂപയാണ് പിഴ ഇനത്തിൽ ഈടാക്കിയിരിക്കുന്നത്

തിരുവനന്തപുരം: നിയമലംഘനം നടത്തി നിരത്തുകളിലൂടെ വാഹനം ഓടിച്ചവർക്കെതിരെ കടുത്ത നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. നിയമലംഘനം നടത്തിയ 26 പേരുടെ ഡ്രൈവിംഗ് ലൈസൻസാണ് മോട്ടോർ വാഹന വകുപ്പ് റദ്ദ് ചെയ്തിരിക്കുന്നത്. നാല് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാനും ഉത്തരവിട്ടു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കഴിഞ്ഞ ദിവസം നടത്തിയ ഓപ്പറേഷൻ ബൈക്ക് സ്റ്റണ്ട് എന്ന പേരിലുള്ള പരിശോധനയെ തുടർന്നാണ് നടപടി. പരിശോധനയിൽ 4,70,750 രൂപയാണ് പിഴ ഇനത്തിൽ ഈടാക്കിയിരിക്കുന്നത്.

32 ഇരുചക്രവാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. വാഹനങ്ങൾ രൂപമാറ്റം വരുത്തി, അമിതവേഗത്തിൽ അഭ്യാസപ്രകടനങ്ങൾ നടത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്നതായി മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ട്രാഫിക് ഐജിയുടെ കീഴിലുള്ള ട്രാഫിക് റോഡ് സേഫ്റ്റി സമൂഹമാധ്യമങ്ങളിൽ പരിശോധന നടത്തിയാണ് കുറ്റവാളികളെ കണ്ടെത്തിയിരിക്കുന്നത്.

Also Read: രണ്ടു മുട്ട റോളും കോഫിയും കഴിച്ചതിന് യുവാവിന് 4000 രൂപയുടെ ബില്ല്

സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നിര്‍ദ്ദേശപ്രകാരം എഡിജിപി എം.ആര്‍ അജിത് കുമാര്‍, ഗതാഗത കമ്മീഷണറും എഡിജിപിയുമായ എസ് ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസിലെയും മോട്ടോര്‍ വാഹനവകുപ്പിലെയും ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ പരിശോധന നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button