തിരുവനന്തപുരം : അമ്മയുടെ മർദ്ദനമേറ്റ് നാലുവയസുകാരിക്ക് ദാരുണാന്ത്യം. കൊല്ലം പാരിപ്പള്ളി സ്വദേശി ദീപുവിന്‍റെ മകൾ ദിയയാണ് മരിച്ചത്. കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് കുട്ടി മരിച്ചത്. കുട്ടിയെ ആദ്യം പാരിപ്പള്ളയിലെ ആശുപത്രിയിൽ എത്തിച്ചിരുന്നു. അമ്മ കഴക്കൂട്ടം പോലീസിന്റെ കസ്റ്റഡിയിലുണ്ട്. ആഹാരം കഴിക്കാത്തതിനെ തുടർന്ന് കമ്പ് വച്ച് അടിച്ചുവെന്നാണ് അമ്മ രമ്യ മൊഴി നൽകിയത്. കുട്ടിയുടെ കാലിലടക്കം അടി കിട്ടിയതിന്റെ പാടുകളുണ്ടെന്നാണ് പോലീസ് പറയുന്നത്.
അച്ഛനും അമ്മയും ചേർന്ന് തന്നെയാണ് കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുവന്നതെന്ന വിവരമാണ് ആശുപത്രി അധികൃതരിൽ നിന്നും ലഭിക്കുന്നത്. കുട്ടിയുടെ മരണവിവരമറിഞ്ഞ് അച്ഛൻ ദിപു ബോധരഹിതനായി വീണു. ദിപുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments