എഎപി നേതാവ് സോണി സോറി അറസ്റ്റില്‍. അനുമതിയില്ലാതെ പൊതുയോഗം നടത്താന്‍ ശ്രമിച്ചതിനാണ് ഇവരെ ഛത്തീസ്ഗഡ് ദന്തോവാഡ പല്‍നാര്‍ ഗ്രമത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. സംസ്ഥാനത്തെ നക്സല്‍ ബാധിത മേഖലകളില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ജയിലുകളില്‍ പാര്‍പ്പിച്ചവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപ്പിച്ചാണ് സോറി പൊതുയോഗം സംഘടിപ്പിച്ചത്.
വെള്ളിയാഴ്ച വൈകീട്ടാണ് പൊതുയോഗം നടത്താന്‍ അനുമതി തേടി ഇവര്‍ സബ്ഡിവിഷണല്‍ മജിസ്ട്രേറ്റിനെ സമീപിച്ചത്. എന്നാല്‍ ക്രമസമാധന പ്രശ്നത്താലാണ് അനുമതി നിഷേധിക്കപ്പെട്ടത്. എന്നാല്‍ ഇത് പരിഗണിക്കാതെ യോഗത്തെക്കുറിച്ച് അവര്‍ ജനങ്ങളെ അറിയിച്ചു. പോലീസ് നിര്‍ദേശങ്ങളും അവര്‍ അനുസരിച്ചില്ല, തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
Post Your Comments