ദുബായ്: യുവാവിന്റെ രണ്ടാമത്തെ വിവാഹ ചടങ്ങിൽ മുൻ ഭാര്യ പങ്കെടുക്കുകയും യുവാവിന്റെ അമ്മയെ ശകാരിക്കുകയും, അപമാനിക്കുകയും ചെയ്യുന്ന വീഡിയോ ചിത്രീകരിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്ത യുവാവിന്റെ സഹോദരിയുടെ പേരിൽ കേസെടുത്തു. സഹോദരന്റെ മുൻ ഭാര്യ അമ്മയെ അപമാനിക്കുന്നതും ആക്രമിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും വീഡിയോയിൽ കാണാം.
മുൻ ഭാര്യ റാസ് അൽ ഖൈമ കോടതിയിൽ കേസ് ഫയൽ ചെയ്തു. അതേസമയം, സഹോദരന്റെ രണ്ടാം വിവാഹസമയത്ത് മുൻ ഭാര്യ അമ്മയെ ആക്രമിച്ചുവെന്ന് കാണിക്കാൻ മാത്രമാണ് താൻ വീഡിയോ ചിത്രീകരിച്ചതെന്ന് സഹോദരിയായ പ്രതി കോടതിയിൽ പറഞ്ഞു. വിധി പറയാൻ കേസ് അടുത്ത ഞായറാഴ്ചത്തേക്ക് മാറ്റിവെച്ചു.
Post Your Comments