Kerala

ശോഭാ സുരേന്ദ്രന്റെ വീടിനു സമീപം സ്ഫോടനം: ബൈക്കുകളിലെത്തിയ 4 പേർ പിന്നിൽ

തൃശൂർ : ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്റെ വീടിനു സമീപം സ്ഫോടകവസ്‌തുവേറ്. എതിർവശത്തെ വീടിന്റെ ഗേറ്റിനോടു ചേർന്നാണ് അജ്ഞാതർ ഏറുപടക്കം പോലെ തോന്നിക്കുന്ന സ്ഫോടകവസ്തു എറിഞ്ഞത്. ശോഭയുടെ വീടാണെന്നു കരുതി എറിഞ്ഞതാണോയെന്നു പൊലീസ് പരിശോധിക്കുന്നു.

രണ്ടു തവണ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായി. ബൈക്കുകളിലെത്തിയ 4 പേരാണു പിന്നിലെന്നു സൂചനയുണ്ട്. ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്‌റ്റിൻ ജേക്കബ് അടക്കം നേതാക്കളും പ്രവർത്തകരും വിവരമറിഞ്ഞെത്തി.

അയ്യന്തോളിലെ ശോഭയുടെ വീടിനു മുന്നിൽ ഇന്നലെ രാത്രി പത്തേമുക്കാലോടെയാണു സംഭവം. ശോഭ അടക്കമുള്ളവർ വീട്ടിലുണ്ടായിരുന്നു. ഉഗ്രശബ്ദം കേട്ടു പുറത്തിറങ്ങി നോക്കിയപ്പോഴാണു പടക്കമെറിഞ്ഞതാണെന്നു വ്യക്‌തമായത്. നൂലുകെട്ടിയ നിലയിലുള്ള ഏറുപടക്കമാണെന്നു സംശയിക്കുന്നു. ബൈക്കിലെത്തിയവരെ തിരിച്ചറിഞ്ഞിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button