കൊല്ലം: നഗരത്തിൽ ഓട്ടോറിക്ഷയിൽ വാറ്റുചാരായം കടത്തിയ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കൊല്ലം കൈക്കുളങ്ങര വെസ്റ്റ് തങ്കശ്ശേരി കാവൽപുരക്കു സമീപം രേവതി വീട്ടിൽ നിന്നും ഇപ്പോൾ തൃക്കടവൂർ മുട്ടത്ത് പ്രതീക്ഷ നഗറിൽ വിജയ മന്ദിരത്തിൽ വാടകക്ക് താമസിക്കുന്ന രൂപേഷ്(47) ആണ് അറസ്റ്റിലായത്.
ആശ്രാമം ലിങ്ക് റോഡിലേക്ക് പോകുന്ന റോഡിൽ ഹോക്കി സ്റ്റേഡിയത്തിന്റെ പ്രധാന കവാടത്തിന് മുൻവശത്ത് വെച്ച് എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ സഞ്ചരിച്ച ഇലക്ട്രിക് ഓട്ടോറിക്ഷയിൽ നിന്ന് 2.5 ലിറ്റർ വാറ്റുചാരായം കണ്ടെത്തിയത്. ഇത് വിൽപനക്കായി കടത്തിക്കൊണ്ടുവന്നതാണെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി. പ്രതിക്കെതിരെ അബ്കാരി കേസെടുത്തു. ഓട്ടോറിക്ഷയും രണ്ട് മൊബൈൽ ഫോണുകളും 500 രൂപയും പിടിച്ചെടുത്തു.
Read Also : ‘ചിലപ്പോൾ ഞാനും പോകും’: ഹമാസുമായുള്ള യുദ്ധത്തിനിടയിൽ ഇസ്രായേൽ സന്ദർശിക്കുമെന്ന് സൂചന നൽകി ഡൊണാൾഡ് ട്രംപ്
റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ടി. രാജുവിന്റെ നേതൃത്വത്തിൽ എ.ഇ.ഐ (ജി) ബി. സന്തോഷ്, പ്രിവന്റിവ് ഓഫീസർ വിനയകുമാർ, പ്രിവന്റിവ് ഓഫീസർ (ജി) ബിനുലാൽ, മിനേഷ്യസ്, സി.ഇ.ഒമാരായ ജ്യോതി, സന്ദീപ് കുമാർ, ഷൈനി, ഡ്രൈവർ സന്തോഷ് കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments