
പത്തനംതിട്ട: ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എഡിജിപി ശ്രീജിത്തിന്റെ വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള് മരിച്ചു. പറന്തല്‍ സ്വദേശി പത്മകുമാറാണ് മരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ പത്മകുമാറിനെ എഡിജിപി തന്നെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
അശ്രദ്ധമായി റോഡ് മുറിച്ച് കടന്നതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് ലഭിക്കുന്ന വിവരം. മരിച്ചയാളുടെ മൃതദേഹം ബന്ധക്കൾക്ക് കൈമാറി.
Post Your Comments