Latest NewsKeralaNews

കോഴിക്കോട് നിന്ന് രണ്ട് വര്‍ഷം മുമ്പ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയ കേസ്; കുരുക്കഴിക്കാന്‍ ക്രൈംബ്രാഞ്ച്

കോഴിക്കോട് മുക്കത്ത് രണ്ട് വര്‍ഷം മുമ്പ് നാലിടങ്ങളില്‍ നിന്ന് ശരീരഭാഗങ്ങള്‍ കണ്ടെത്തിയ സംഭവത്തിന്റെ കുരുക്കഴിക്കാന്‍ ക്രൈംബ്രാഞ്ച് ഊര്‍ജിതശ്രമം തുടങ്ങി. നാലിടങ്ങളില്‍ നിന്നും വെട്ടിമാറ്റിയ നിലയില്‍ കണ്ടെത്തിയ ശരീരഭാഗങ്ങള്‍ കംപ്യൂട്ടര്‍ സഹായത്തോടെ രേഖാചിത്രം വരച്ച് ആളെ തിരിച്ചറിയാനുള്ള നടപടിയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ഐജി ഇ.ജെ ജയരാജ് മുക്കത്ത് എത്തി പരിശോധന നടത്തി. കേസിന് ആസ്പദമായ സംഭവം നടന്നത് 2017 ജൂലൈ ആറിനാണ്.

മൂന്ന് ദിവസത്തെ ഇടവേളകളിലായി ഇരു കൈകളും തലയോട്ടിയിലാത്ത ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയത്. ഡിഎന്‍ എ പരിശോധനയില്‍ ഈ ശരീരഭാഗങ്ങള്‍ ഒരാളുടെയാണെന്ന് കണ്ടെത്തി. ഇതരതൊഴിലാളികളെ കേന്ദ്രീകരിച്ചായിരുന്നു ആദ്യം അന്വേഷണം നടന്നത് . ഇപ്പോള്‍ ശരീരഭാഗങ്ങള്‍ 28 നും 40നും ഇടയില്‍ പ്രായമുള്ള ആളിന്റെതാണെന്നാണ് അവസാന ഘട്ട പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. വിശദമായ അന്വേഷണത്തിലാണ് ക്രൈംബ്രാഞ്ച്.

shortlink

Related Articles

Post Your Comments

Related Articles


Back to top button