കൊച്ചി: വ്യാഴാഴ്ച രാത്രിയിലും വെള്ളിയാഴ്ച പുലര്‍ച്ചെയും ഫ്‌ളാറ്റുകളുടെ പരിസരം യുദ്ധസമാനമായിരുന്നു. വാനുകള്‍, ബ്രോക്കര്‍മാര്‍, കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ കിട്ടുമോയെന്ന് അറിയാന്‍ വന്നവര്‍, പോലീസുകാര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി വന്‍ പടയായിരുന്നു എല്ലായിടത്തും.. ഇതിനിടയില്‍ താമസക്കാര്‍ക്ക് വളരെ പതുക്കയേ ഇറങ്ങാന്‍ സാധിച്ചുള്ളൂ. അതേസമയം, മരടിലെ ഫ്‌ളാറ്റുകളില്‍നിന്ന് സാധനങ്ങള്‍ മാറ്റാന്‍ ഉടമകള്‍ക്ക് സമയം നീട്ടി നല്‍കി. താമസിക്കാന്‍ അനുവദിക്കില്ല. എല്ലാവരും ഒഴിഞ്ഞതായി എഴുതി നല്‍കണം. വ്യാഴാഴ്ച വരെയാണ് ഫ്‌ളാറ്റൊഴിയാന്‍ സമയം അനുവദിച്ചിരുന്നത്. എന്നാല്‍, സാധനങ്ങള്‍ മാറ്റാന്‍ ഇത്രയും സമയം പോരായിരുന്നു.
ഹോളിഫെയ്ത്ത് എച്ച്.ടു.ഒ. ഫ്‌ളാറ്റില്‍ മാത്രം 90 താമസക്കാരുണ്ടായിരുന്നു. ഇന്റീരിയര്‍ പൊളിക്കുന്ന ജോലി കഴിഞ്ഞ ദിവസങ്ങളില്‍ത്തന്നെ തുടങ്ങി. എന്നാല്‍ 18 നിലയുള്ള ഫ്‌ളാറ്റില്‍നിന്ന് എല്ലാം ഒറ്റയടിക്ക് താഴെയിറക്കാന്‍ കഴിയുമായിരുന്നില്ല. സാധനങ്ങള്‍ മാറ്റുന്ന ഏജന്‍സികള്‍ ലിഫ്റ്റ് കൈയടക്കി. താമസക്കാര്‍ക്കുള്ള ലിഫ്റ്റുകള്‍ അധിക ഭാരം കാരണം പലപ്പോഴും പണിമുടക്കി. രോഗികളും സ്ത്രീകളും
വിവിധ ഫ്‌ലാറ്റുകളില്‍നിന്ന് കുടുംബങ്ങള്‍ ഒഴിഞ്ഞിട്ടുണ്ട്. അപ്പാര്‍ട്ട്‌മെന്റുകളുടെ ഉള്‍വശമെല്ലാം പൊളിച്ചിട്ടിരിക്കുന്നതിനാല്‍ ഇനി ഇവയില്‍ താമസിക്കാന്‍ കഴിയില്ല. പൊളിക്കുന്ന നാല് ഫ്‌ലാറ്റുകളിലെ അഞ്ച് ടവറുകളിലായി മുഴുവന്‍ സമയ താമസക്കാര്‍ 198 പേര്‍. ബാക്കിയുള്ളവര്‍ വല്ലപ്പോഴും വരുന്നവരും വിദേശത്തുള്ളവരുമാണ്. വാടകക്കാര്‍ നേരത്തെ ഒഴിഞ്ഞിരുന്നു.
സാധനങ്ങള്‍ മാറ്റാന്‍ സാവകാശം നല്‍കാമെന്ന് ഫ്‌ളാറ്റുടമകളെ അനൗദ്യോഗികമായി ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു. എത്ര ദിവസമെന്ന് വ്യക്തമാക്കിയിട്ടില്ല. ഫ്‌ളാറ്റുകള്‍ പൊളിച്ചുതുടങ്ങാന്‍ നിശ്ചയിച്ചിരിക്കുന്ന 11-ാം തീയതി വരെ സമയം നല്‍കിയേക്കും. ജില്ലാ കളക്ടര്‍ എസ്. സുഹാസ്, സബ് കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ്, സിറ്റി പോലീസ് കമ്മിഷണര്‍ വിജയ് സാഖറെ, െഡപ്യൂട്ടി കമ്മിഷണര്‍ ജി. പൂങ്കുഴലി എന്നിവര്‍ വ്യാഴാഴ്ച രാത്രി ഫ്‌ളാറ്റുകളിലെത്തി അവിടെ യുള്ളവരുമായി ചര്‍ച്ച നടത്തി. ഓരോ ഫ്‌ലാറ്റിലേക്കും 20 സന്നദ്ധപ്രവര്‍ത്തകരെ നിയോഗിച്ചതായി കളക്ടര്‍ അറിയിച്ചു.
Post Your Comments