കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കല്‍ ആശങ്കകള്‍ പരിഹരിക്കാത്തതിനെത്തുര്‍ന്ന പട്ടിണി സമരവുമായി സമീപവാസികള്‍. പുതുവര്‍ഷത്തില്‍ പട്ടിണി സമരം നട്ടത്താനാണ് കുടുംബങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. ഫ്‌ളാറ്റുകള്‍ പൊളിച്ചുകഴിഞ്ഞാലും അവശിഷ്ടങ്ങള്‍ മാറ്റാന്‍ രണ്ട് മാസത്തിലേറെ എടുക്കുമെന്നതും ഇവരില്‍ ആശങ്ക കൂട്ടുന്നു.
ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ തിങ്കളാഴ്ച നാട്ടുകാര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. ഒരാഴ്ച കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് പട്ടിണി സമരവുമായി മുന്നോട്ട് പോകാന്‍ ഇവര്‍ തീരുമാനിച്ചത്.
മരടിലെ ഫ്‌ളാറ്റുകളുടെ ചുമരുകള്‍ നീക്കിത്തുടങ്ങിയപ്പോള്‍ തന്നെ സമീപത്തെ പല വീടുകളിലും വിള്ളല് വീണിരുന്നു. ഫ്‌ളാറ്റുകള്‍ പൂര്‍ണ്ണമായും പൊളിച്ചുതീരുമ്പോള്‍ ഈ കെട്ടിടങ്ങള്‍ക്ക് വലിയതോതില്‍ കേടുപാടുകളുണ്ടാകുമെന്ന ആശങ്കയും നാട്ടുകാരില്‍ ശക്തമാണ്. കൂടാതെ അവശിഷ്ടങ്ങള്‍ മാറ്റാന്‍ രണ്ട് മാസത്തിലേറെ എടുത്തേക്കും. ഇന്‍ഷുറന്‍സ് പരിരക്ഷ സംബന്ധിച്ചും ഒട്ടേറെ സംശയങ്ങള്‍ ഇവരില്‍ ബാക്കിനില്‍ക്കുന്നു.
Post Your Comments