കൊച്ചി : രജിസ്ട്രേഷന്‍ ചെലവ് കുറയ്ക്കാന്‍ മരടിലെ ഫ്ളാറ്റ് ഉടമകള്‍ കാണിച്ച അതിബുദ്ധി തിരിച്ചടിയായി. നഷ്ടപരിഹാരമായി ലഭിയ്ക്കുന്ന 25 ലക്ഷം രൂപ 7 പേര്‍ക്ക് മാത്രമാണ് ലഭിയ്ക്കുക. മരടില്‍ പൊളിക്കുന്ന ഫ്‌ലാറ്റുകളുടെ നഷ്ടപരിഹാര സമിതി നാലു ഫ്‌ലാറ്റ് ഉടമകള്‍ക്കുകൂടി 25 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് ശുപാര്‍ശ ചെയ്തു. ഇതോടെ 25 ലക്ഷം നഷ്ടപരിഹാരം ശുപാര്‍ശ ചെയ്ത ഫ്‌ലാറ്റുകളുടെ എണ്ണം ഏഴായി. ബാക്കിയുള്ളവര്‍ക്ക് പ്രമാണത്തിലുള്ള ഫ്‌ളാറ്റിന്റെ വിലയേ നഷ്ടപരിഹാരമായി ലഭിക്കൂ.
ഇന്ന് സമിതിക്ക് മുന്നിലെത്തിയ 61 അപേക്ഷകളില്‍ 49 എണ്ണം നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളതാണെന്ന് സമിതി കണ്ടെത്തി. മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കാനുള്ള വിധിക്കെതിരെ ഫ്‌ളാറ്റുടമ വിജയ് ശങ്കര്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് നവീന്‍ സിന്‍ഹ എന്നിവര്‍ ചേമ്പറില്‍ പരിഗണിച്ച ശേഷം ആണ് ഹര്‍ജി തള്ളിയത്.
അതേസമയം ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന നടപടികള്‍ക്ക് തുടക്കമായി. തമിഴ്‌നാട്ടില്‍നിന്നെത്തിയ വിജയ് സ്റ്റീല്‍സിന്റെ തൊഴിലാളികള്‍ ആല്‍ഫാ സെറീന്‍ ഫ്‌ലാറ്റില്‍ പൂജ നടത്തി.
Post Your Comments