Latest NewsKeralaIndia

തെരഞ്ഞെടുപ്പില്‍ അന്ധമായ രാഷ്ട്രീയ അടിമത്തം അവസാനിപ്പിച്ച്‌ ഇടത് വലത് മുന്നണികൾ ലൗ ജിഹാദ് വിഷയത്തില്‍ നിലപാടെടുക്കണമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ്

പീഡിപ്പിച്ച്‌ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചുവെന്ന് ഒരു പിതാവ് വേദനയോടെ വിലപിക്കുമ്പോഴും സാംസ്‌കാരിക നായകരും രാഷ്ട്രീയ നേതൃത്വവും മൗനം പാലിക്കുന്നത് അപമാനകരമാണെന്ന് സെക്രട്ടറി

ന്യൂദല്‍ഹി: കോഴിക്കോട് ക്രൈസ്തവ പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ മതംമാറ്റാന്‍ ശ്രമിച്ച സംഭവത്തിലെ അന്വേഷണത്തിലുള്ള അവഗണനയും ഉദാസീനതയും പ്രതിഷോധാര്‍ഹമാണെന്നും വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെടണമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍. ക്രൈസ്തവ പെണ്‍കുട്ടികളെ പീഡിപ്പിച്ച്‌ മതം മാറ്റുകയും വിദേശരാജ്യങ്ങളിലേയ്ക്ക് കയറ്റി അയയ്ക്കുകയും ചെയ്യുന്നുവെന്ന് കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം നടത്തണം. തന്റെ മകളെ പീഡിപ്പിച്ച്‌ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചുവെന്ന് ഒരു പിതാവ് വേദനയോടെ വിലപിക്കുമ്പോഴും സാംസ്‌കാരിക നായകരും രാഷ്ട്രീയ നേതൃത്വവും മൗനം പാലിക്കുന്നത് അപമാനകരമാണെന്ന് സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. സ്ത്രീ സുരക്ഷ പറഞ്ഞ് ഭരണത്തിലേറിയ ഇടതുപക്ഷം കോഴിക്കോട് പെണ്‍കുട്ടിയുടെ വിഷയത്തില്‍ നടത്തുന്ന ഒളിച്ചോട്ടം തിരിച്ചറിയണം.

അടിയന്തര വാഹനങ്ങളും നാല് ബസ്സുകളും ഒഴിച്ച്‌ മറ്റൊരു വാഹനവും രാത്രികാലത്ത് അനുവദിക്കില്ല, മൃഗങ്ങൾക്ക് ഭീഷണി: പരിസ്ഥിതി തകര്‍ക്കുന്ന ഒന്നിനും സമ്മതിക്കില്ലെന്ന് ബി.എസ്. യെദിയൂരപ്പ

കത്വ പെണ്‍കുട്ടിക്ക് നീതിക്കായി തെരുവിലിറങ്ങിയവര്‍ ക്രൈസ്തവ പെണ്‍കുട്ടിയെ അവഗണിക്കുന്നത് അവരെ നിയന്ത്രിക്കുന്ന ശക്തികള്‍ ആരെന്ന് വെളിപ്പെടുത്തുന്നതാണ്. സര്‍ക്കാര്‍ അനാസ്ഥ തുടര്‍ന്നാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കും. വിശ്വാസി സമൂഹത്തെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ക്രൈസ്തവ നേതൃത്വത്തിനുണ്ടെന്നും പ്രലോഭനങ്ങളിലും ചതിക്കുഴികളിലും വീഴാതിരിക്കുവാന്‍ ക്രൈസ്തവ കുടുംബങ്ങളും സഭയും ശ്രദ്ധിക്കണമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.ഭീകരപ്രസ്ഥാനങ്ങളുടെ പിന്തുണയോടെ ക്രൈസ്തവ മതവിഭാഗത്തെ ഉന്മൂലനം ചെയ്യാന്‍ ആസൂത്രിത ശ്രമം നടക്കുകയാണ്.

CBCIപശ്ചിമേഷ്യയില്‍ ക്രൈസ്തവരെ കൊന്നൊടുക്കിയ ഭീകരപ്രവര്‍ത്തനങ്ങളുടെ മറ്റൊരു രൂപമാണ് കേരളത്തിലും ക്രൈസ്തവ വിശ്വാസികളെയും സഭാ സംവിധാനങ്ങളെയും ലക്ഷ്യം വയ്ക്കുന്നത്. ഇടതുവലതു മുന്നണികള്‍ വോട്ടുരാഷ്ട്രീയത്തിന്റെ പേരില്‍ ചിലരെ പ്രീണിപ്പിച്ച്‌ ക്രൈസ്തവ പീഡനങ്ങളെ നിസ്സാരവല്‍ക്കരിക്കുകയാണ്. ക്രൈസ്തവ നേതൃത്വം ഇത് മനസ്സിലാക്കി തെരഞ്ഞെടുപ്പുവേളകളില്‍ അന്ധമായ രാഷ്ട്രീയ അടിമത്തം അവസാനിപ്പിച്ച്‌ നിലപാടെടുക്കണമെന്നും വി.സി സെബാസ്റ്റ്യന്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button