കോഴിക്കോട്: കാണാതാകുന്ന ഉത്തരക്കടലാസുകൾ കണ്ടെത്താൻ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുകയാണ് കാലിക്കറ്റ് സർവകലാശാല. ഉത്തരക്കടലാസുകൾ രഹസ്യ സ്വഭാവത്തിൽ സൂക്ഷിക്കുന്നതിനും അതിവേഗം കൈകാര്യം ചെയ്യുന്നതിനുമായി ‘പ്രിസർവേഷൻ ആൻഡ് റിട്രീവൽ സിസ്റ്റം’ എന്ന സാങ്കേതികവിദ്യയാണ് യൂണിവേഴ്‌സിറ്റി നടപ്പിലാക്കാൻ ഒരുങ്ങുന്നത്.
പൂന യൂണിവേഴ്‌സിറ്റിയിൽ വിജയകരമായി നടപ്പിലാക്കിയ പദ്ധതി കാലിക്കറ്റിലും നടപ്പിലാക്കാനുള്ള പ്രവൃത്തികളുടെ അന്തിമഘട്ടത്തിലാണ് അധികൃതർ. 25 ലക്ഷം ഉത്തരക്കടലാസുകൾ ഒരേ സമയം സൂക്ഷിക്കാൻ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. ഉത്തരക്കടലാസുകൾ തരംതിരിച്ച് ബാർകോഡ് നൽകി സൂക്ഷിച്ചാൽ, പിന്നീട് എപ്പോൾ വേണമെങ്കിലും മുൻകൂട്ടി നൽകിയ ക്രമനമ്പർപ്രകാരം ഓൺലൈൻ വഴി ഏത് പേപ്പറും പെട്ടെന്ന് തിരഞ്ഞെടുക്കാം.
യഥാർത്ഥ ഉത്തരക്കടലാസുകൾ മൂല്യനിർണയ പ്രക്രിയകൾ പൂർണ്ണ തോതിൽ കഴിയുന്നത് വരെ തരംതിരിച്ച് സൂക്ഷിക്കാൻ കഴിയുമെന്നതും പദ്ധതിയുടെ പ്രത്യേകതയാണ്.
Post Your Comments