Latest NewsNewsSaudi ArabiaInternationalGulf

ശാസ്ത്രം, ബഹിരാകാശം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഇന്ത്യയുമായി സഹകരിക്കും: തീരുമാനവുമായി സൗദി

റിയാദ്: ഇന്ത്യ, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങളുമായി സഹകരണം ശക്തമാക്കാൻ സൗദി അറേബ്യ. ശാസ്ത്രം, ബഹിരാകാശം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഇന്ത്യയുമായും ബ്രിട്ടനുമായും തന്ത്രപ്രധാന പങ്കാളിത്തം ശക്തമാക്കുമെന്ന് സൗദി അറേബ്യ അറിയിച്ചു. ആഗോള സാമ്പത്തിക ഉച്ചകോടിയിൽ സൗദി വാർത്താവിനിമയ, ഐടി മന്ത്രി അബ്ദുല്ല അൽ സ്വാഹയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Read Also: 2024ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്: കൃഷ്ണകുമാറും സുരേഷ് ഗോപിയും മത്സരിക്കുമെന്ന് കേന്ദ്ര സൂചനകള്‍

കേന്ദ്ര റെയിൽവേ, വാർത്താവിനിമയ, ഇലക്ട്രോണിക്‌സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവ്, ബ്രിട്ടിഷ് സ്റ്റേറ്റ് സെക്രട്ടറി (ബിസിനസ്, എൻജി, ഇൻഡസ്ട്രിയൽ സ്ട്രാറ്റജി) ഗ്രാൻഡ് ഷാപ്‌സ് എന്നിവരുമായി അദ്ദേഹം ചർച്ച നടത്തുകയും ചെയ്തു. സാങ്കേതികവിദ്യ, ഡിജിറ്റൽ സംരംഭകത്വം, ഇന്നവേഷൻ എന്നീ മേഖലകളിൽ ഇന്ത്യയുമായുള്ള തന്ത്രപ്രധാന സഹകരണം വിപുലീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ജി20 ഉച്ചകോടിക്കു ആതിഥ്യം വിഹിക്കുന്ന ഇന്ത്യയ്ക്ക് സൗദി പിന്തുണ അറിയിച്ചു.

Read Also: ‘മോദി ഭൂമിയിലെ ഏറ്റവും ശക്തരായ വ്യക്തികളിൽ ഒരാൾ’: ഇന്ത്യൻ പ്രധാനമന്ത്രിയെ പുകഴ്‌ത്തി യുകെ പാർലമെന്റ് അംഗം

shortlink

Related Articles

Post Your Comments

Related Articles


Back to top button