ഇത്തവണ നടക്കുന്ന അന്താരാഷ്ട്ര ടൂറിസം സാങ്കേതികവിദ്യ സമ്മേളനം 2023- ന് ആതിഥേയം വഹിക്കാൻ ഒരുങ്ങി കൊച്ചി. അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യയും കേരള ടൂറിസം സംയുക്തമായി സംഘടിപ്പിക്കുന്ന ടൂറിസം സാങ്കേതികവിദ്യാ സമ്മേളനം ഫെബ്രുവരി 24- നാണ് നടക്കുക. കലൂരിലെ ഗോകുലം കൺവെൻഷൻ സെന്ററിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖർ പങ്കെടുക്കുന്നതാണ്.
ബിസിനസ് രംഗത്ത് പുതിയ പങ്കാളിത്തവും, സഹകരണവും വർദ്ധിപ്പിക്കുന്നതിൽ സാങ്കേതികവിദ്യയുടെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് മനസിലാക്കാനുള്ള അവസരം കൂടിയാണിത്. വിജ്ഞാനവും ആശയങ്ങളും പങ്കുവെക്കൽ, ടൂറിസം സാങ്കേതിക മേഖലയിലെ വികസനങ്ങൾ എന്നിവയാണ് ഇത്തവണത്തെ പ്രധാന ചർച്ചാവിഷയങ്ങൾ. ഇതിന് പുറമേ, ഇൻസ്റ്റഗ്രാം റീലുകൾ വൈറലാകുന്നതിന്റെ നുറുങ്ങുകൾ, മാർക്കറ്റിംഗ് രംഗത്ത് എസ്ഇഒയുടെ പ്രാധാന്യം, എങ്ങനെ ഫലപ്രദമായ ഓൺലൈൻ പരസ്യങ്ങൾ നിർമ്മിക്കാം തുടങ്ങിയ വിഷയങ്ങളും ഇക്കുറി ചർച്ച ചെയ്യുന്നതാണ്.
Also Read: ജസ്‌ന കേസ്: അഞ്ച് വർഷങ്ങൾക്ക് ശേഷം നിർണായക മൊഴി, പത്തനംതിട്ട സ്വദേശി ഒളിവിൽ
Post Your Comments