കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ്സിനും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കുമെതിരെ ബംഗാളില്‍ ആഞ്ഞടിച്ച് ബിജെപി ദേശീയാദ്ധ്യക്ഷന് അമിത് ഷാ. ദേശീയ പൗരത്വ രജിസ്റ്ററിനെ കുറിച്ച് മമത വ്യാപകമായി നുണകള്‍ പ്രചരിപ്പിക്കുകയാണെന്നും വിദേശികളെ അനധികൃതമായി ഇവിടെ പാര്പ്പിക്കാമെന്നത് മമതയുടെ സ്വപ്നം മാത്രമാണെന്നും അദ്ദേഹം അറിയിച്ചു.ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാന്‍ ബിജെപിക്ക് പ്രചോദനമായത് ബംഗാളില്‍ നിന്നുള്ള ദേശീയ നേതാവായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജിയുടെ ദീര്‍ഘവീക്ഷണമായിരുന്നു.
വിഭജന സമയത്ത് ബംഗാള്‍ പൂര്‍ണ്ണമായും പാകിസ്ഥാന് നല്‍കാനുള്ള തീരുമാനത്തെ എതിര്‍ത്ത് തോല്‍പ്പിച്ചത് ശ്യാമപ്രസാദ് മുഖര്‍ജിയായിരുന്നു എന്നും അദ്ദേഹം അനുസ്മരിച്ചു. 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തോടെ ബംഗാളില്‍ ബിജെപി അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. 2014ല്‍ ബംഗാളില്‍ 2 സീറ്റുകള്‍ മാത്രമുണ്ടായിരുന്ന ബിജെപിക്ക് ഇന്ന് 18 സീറ്റുകള്‍ ഉണ്ട്. സംസ്ഥാനത്ത് ബിജെപിയുടെ വോട്ട് വിഹിതം 40 ശതമാനമാണ്.
ബിജെപിയില്‍ വിശ്വാസമര്‍പ്പിച്ചത് ബംഗാളിലെ രണ്ടരക്കോടി ജനങ്ങളാണെന്നും അവര്‍ക്ക് നന്ദി അറിയിക്കുന്നതായും അമിത് ഷാ വ്യക്തമാക്കി.പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കിയാല്‍ ദശലക്ഷക്കണക്കിന് ഹിന്ദുക്കള്‍ രാജ്യത്തിന് പുറത്താകുമെന്ന മമതയുടെ വാക്കുകള്‍ ശുദ്ധ അസംബന്ധമാണെന്നും അത്തരമൊരു കാര്യം ഒരിക്കലും സംഭവിക്കാന്‍ പോകുന്നില്ലെന്നും അമിത് ഷാ വ്യക്തമാക്കി.2005 ഓഗറ്റ് നാലിന് വിദേശ കുടിയേറ്റക്കാരെ നാടു കടത്തണമെന്ന് മമത പ്രസംഗിച്ചിരുന്നുവെന്നും ദേശീയ വിഷയങ്ങളിലെ അവസരവാദ നയങ്ങള്‍ രാഷ്ട്രീയ പാപ്പരത്വത്തിന്റെ ലക്ഷണമാണെന്നും അമിത് ഷാ പരിഹസിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്കായി പ്രഖ്യാപിച്ച 5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ മമതയുടെ പിടിവാശി കാരണം ബംഗാളിന് നഷ്ടമാകുകയാണ്.വിഭജന കാലത്ത് ഇന്ത്യയിലെ വ്യവസായ ഉത്പാദനത്തിന്റെ 27 ശതമാനവും ബംഗാളില്‍ നിന്നായിരുന്നുവെന്നും ഇന്ന് അത് കേവലം 3 ശതമാനം മാത്രമാക്കിയത് വികസന വിരോധികളായ കമ്മ്യൂണിസ്റ്റുകാരാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അഭിപ്രായപ്പെട്ടു.
ഔഷധ ഉത്പാദനം, ബാങ്ക് അക്കൗണ്ടുകള്‍ എന്നിവയുടെ കാര്യത്തില്‍ ബംഗാളിന്റെ വളര്‍ച്ച കീഴ്പ്പോട്ടാണെന്നും ബംഗാളിന്റെ വീണ്ടെടുപ്പണ് ബിജെപിയുടെ ലക്ഷ്യമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.ലോകം അംഗീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ തടഞ്ഞു നിര്‍ത്താന്‍ മമതയുടെ പിടിവാശികള്‍ക്ക് സാധിക്കില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
Post Your Comments