Latest NewsJobs & VacanciesNews

എന്‍ജിനീയറിങ് സര്‍വീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ച് യുപിഎസ്‌സി

എന്‍ജിനീയറിങ് സര്‍വീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ച് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍(യുപിഎസ്‌സി). സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗങ്ങളിൽ ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി തസ്തികകളിലായി 495 ഒഴിവുകളാണുള്ളത്.

പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുക. പ്രാഥമിക പരീക്ഷയ്ക്ക് യോഗ്യത നേടുന്നവര്‍ക്ക് മാത്രമായിരിക്കും മെയിന്‍ പരീക്ഷ എഴുതാന്‍ യോഗ്യത നേടുക. ജനുവരി അഞ്ചിനാണ് പ്രിലിമിനറി പരീക്ഷ. പ്രാഥമിക പരീക്ഷയ്ക്ക് കൊച്ചിയും തിരുവനന്തപുരവുമാണ് കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങൾ. മെയിന്‍ പരീക്ഷ കേരളത്തില്‍ തിരുവനന്തപുരത്തു മാത്രമേ ഉണ്ടായിരിക്കു.

വിജ്ഞാപനത്തിനും അപേക്ഷക്കും സന്ദർശിക്കുക : www.upsconline.nic.in

അവസാന തീയതി : ഒക്ടോബര്‍ 15

shortlink

Related Articles

Post Your Comments

Related Articles


Back to top button