നമ്മള്‍ ചിലപ്പോള്‍ ആരോടെങ്കലുമൊക്കെ അടികൂടാറില്ലേ… മറ്റുള്ളവരുടെ പ്രവൃത്തികള്‍ നമുക്ക് ഇഷ്ടപ്പെടാതെ വരുമ്പോഴാണ് പലപ്പോഴും അത് വഴക്കില്‍ കലാശിക്കുന്നത്. മൃഗങ്ങളും ഇങ്ങനെ അടികൂടും. എന്നാല്‍ പാമ്പുകള്‍ അടികൂടാറുണ്ടോ? അതിനുള്ള ഉത്തമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു വീഡിയോ.
രണ്ട് റെഡ് ബെല്ലി ബ്ലാക്ക് സ്‌നേക്കുകളുടെ വാശിയേറിയ പോരാട്ടത്തിന്റെ വീഡിയോയാണിത്. ക്വീന്‍സ്ലന്‍ഡിലെ ഗ്ലെന്‍വ്യൂവിലെ ഒരു പൂന്തോട്ടത്തിന് സമീപമാണ് പാമ്പുകളുടെ വാശിയേറിയ ഈ പോരാട്ടം നടന്നത്. പാമ്പുകള്‍ തമ്മിലുള്ള പോരാട്ടം കണ്ട ഗൃഹനാഥന്‍ ഉടന്‍ തന്ന സണ്‍ഷൈന്‍ കോസ്റ്റ് സ്‌നേക്ക് ക്യാച്ചേഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.
പാമ്പുകള്‍ ഇണചേരുകയാണ് എന്നാണ് ഇവരുടെ പോരാട്ടം കണ്ട ഗൃഹനാഥന്‍ ആദ്യം കരുതിയത്. എന്നാല്‍ പിന്നീടാണ് ഇത് രണ്ട് ആണ്‍ പാമ്പുകള്‍ തമ്മിലുള്ള ശക്തമായ പോരാട്ടമാണെന്ന് മനസിലായത്. സമീപത്ത് എവിടെയെങ്കിലും പെണ്‍പാമ്പ് കാണുമെന്നും പോരാട്ടത്തില്‍ വിജയിക്കുന്ന പാമ്പ് പെണ്‍ പാമ്പിനോടൊപ്പം ഇണചേരുകയാണ് പതിവെന്നും പാമ്പ് പിടുത്ത വിദഗ്ധന്‍ സ്റ്റൂ മക്കെന്‍സി പറഞ്ഞു.
പരസ്പരം ചുറ്റിപ്പിണഞ്ഞു പോരാടുന്ന പാമ്പുകളെ പിടിക്കുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഒടുവില്‍ ഏറെനേരത്തെ പരിശ്രമത്തിനൊടുവില്‍ പോരാട്ടം തീരുന്നതിന് മുമ്പ് തന്നെ രണ്ടു പാമ്പുകളേയും വാലില്‍ പിടിച്ചു പൊക്കി കൂടയിലാക്കാന്‍ സ്റ്റൂവിന് കഴിഞ്ഞു. പിടികൂടിയ പാമ്പുകളെ 5 കിലോമീറ്റര്‍ അകലെയുള്ള വാസസ്ഥലത്ത് തുറന്നു വിട്ടുവെന്നും സ്റ്റൂ പറഞ്ഞു. പാമ്പുകളുടെ വാശിയേറിയ പോരാട്ടത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പാമ്പുകളുടെ ഇത്തരത്തിലുള്ള വാശിയേറിയ പോരാട്ടം ക്യാമറയില്‍ പകര്‍ത്തുന്നത് വളരെ അപൂര്‍വമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments