ന്യൂ ഡൽഹി : സ്കൂള്‍ ഫീസ് ചോദിച്ചതിനെത്തുടര്‍ന്ന് വീട്ടിലുണ്ടായ വഴക്ക് അവസാനിച്ചത് കൊലപാതകത്തിൽ. ആറുവയസുകാരിയെ പിതാവ് ജസ്ബീര്‍ സിംഗ് കൊലപ്പെടുത്തി. ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലാണ് അതിദാരുണമായ സംഭവം നടന്നത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
. കഴിഞ്ഞ രണ്ടുമാസത്തോളമായി ജസ്ബീറിന് ജോലി ഇല്ലാതിരുന്നതിനാൽ മകളുടെ സ്കൂള്‍ ഫീസ് അടയ്ക്കാന്‍ സാധിച്ചിരുന്നില്ല. ഫീസ് ചോദിച്ചതിനെത്തുടര്‍ന്ന് വീട്ടില്‍ വഴക്കുണ്ടായതായും, തുടര്‍ന്നുണ്ടായ ദേഷ്യത്തില്‍ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പെണ്‍കുട്ടിയുടെ അമ്മ വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.
Post Your Comments