കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ ഫലം പുറത്തുവരുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് വ്യക്തമായ ഭൂരിപക്ഷത്തില്‍ വിജയിച്ചു. മാണി സി.കാപ്പന് എതിർ സ്ഥാനാര്‍ഥി ജോസ് ടോമിനെ 2,937 വോട്ടുകൾക്കാണ് തോൽപ്പിച്ചത്. ആദ്യം വോട്ടെണ്ണിയ യുഡിഎഫിന്റെ ഉറച്ച കോട്ടയായ രാമപുരം കൈവിട്ടതോടെ തന്നെ ജോസ് ടോം പരാജയം മണത്തിരുന്നു.
അരനൂറ്റാണ്ടിന്റെ കേരള കോണ്‍ഗ്രസിന്റെ കുത്തക തകര്‍ത്തെറിഞ്ഞ തിരഞ്ഞെടുപ്പാണിത്. എല്‍ഡിഎഫിന്റെ രാഷ്ട്രീയ വിജയമെന്നാണ് ഈ ഉപതിരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്. പാലാ മണ്ഡലം നിലവില്‍ വന്ന 1965 ന് ശേഷം ആദ്യമായാണ് കേരള കോണ്‍ഗ്രസിന് പുറത്തു നിന്ന് ഒരു എംഎല്‍എ ഇവിടെയുണ്ടാകുന്നത്. ഈ 54 വര്‍ഷക്കാലയളവിലും കെഎം മാണിയായിരുന്നു പാലായുടെ എംഎല്‍എ.
ആകെയുള്ള 177 ബൂത്തുകളില്‍ ഭൂരിപക്ഷം ബൂത്തുകളും മാണി സി കാപ്പനെയാണ് തുണച്ചത്.യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം പുലിക്കുന്നേലിനായിരുന്നു സർവേകളിൽ മുൻതൂക്കമെങ്കിലും ഇതിനെ അട്ടിമറിക്കുന്ന പ്രകടനമാണു മാണി സി. കാപ്പന്റേത്. 54137 വോട്ടുകള്‍ മാണി സി.കാപ്പന് നേടിയപ്പോള്‍ 51194 വോട്ടുകളെ ടോം ജോസിന് നേടാനായുള്ളൂ. ബിജെപി സ്ഥാനാര്‍ഥി എന്‍.ഹരിക്ക് 18044 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
Post Your Comments