KeralaLatest NewsNews

പിറവത്ത് ഓർത്തഡോക്സ് സഭയ്ക്ക് പച്ചക്കൊടി, ഞായറാഴ്ച കുർബാന നടത്താം; ഹൈക്കോടതി പറഞ്ഞത്

കൊച്ചി: പള്ളിത്തർക്കം നിലനിൽക്കുന്ന പിറവം പള്ളിയിൽ ഞായറാഴ്ച കുർബാന നടത്താൻ ഓർത്തഡോക്സ് വിഭാഗത്തിനു ഹൈക്കോടതിയുടെ അനുമതി. ഇടവകാംഗങ്ങൾക്ക് കുർബാനയിൽ പങ്കെടുക്കാമെന്നും കോടതി വ്യക്തമാക്കി. ഓർ‍ത്തഡോക്സ് വൈദികന്റെ നേതൃത്വത്തിൽ ശുശ്രൂഷ നിർവഹിക്കുന്നതിനാണ് അനുവാദം. അതേസമയം പൊലീസിനോട് ഹൈക്കോടതി പറഞ്ഞത് ഏതെങ്കിലും തരത്തിലുള്ള പ്രശ്നമുണ്ടാക്കുന്നവരെ അറസ്റ്റു ചെയ്ത് ജയിലിൽ അടയ്ക്കാനാണ്.

കലക്ടറുടെയും പൊലീസിന്റെയും മുൻ‌കൂർ അനുമതിയോടെ സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷ അടക്കമുള്ള ചടങ്ങുകൾ നടത്താം. കോടതിയുടെ മറ്റൊരു ഉത്തരവുണ്ടാകും വരെ ഇവർക്ക് ജാമ്യം നൽകരുതെന്നും കോടതി വ്യക്തമാക്കി.

ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഞായറാഴ്ച രാവിലെ ഏഴുമണിക്ക് ഓർത്തഡോക്സ്‌ വൈദികൻ സ്കറിയ വട്ടക്കാട്ടിലിന്റെ കാർമികത്വത്തിൽ കുർബാന അർപ്പിക്കാനാണ് ഓർത്തഡോക്സ്‌ വിഭാഗത്തിന്റെ തീരുമാനം. ഇനി ഒരു ഉത്തരവുണ്ടാകും വരെ കലക്ടർക്കായിരിക്കും പള്ളിയുടെ നിയന്ത്രണം. പള്ളി ഏറ്റെടുത്തതായി കാണിച്ച് കലക്ടർ ഇന്നു ഹൈക്കോടതിയിൽ റിപ്പോർട്ട്‌ നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button