കോഴിക്കോട്: ലൗ ജിഹാദിന്റെ പേരില്‍ സാമുദായികമായി നിലനില്‍ക്കുന്ന ഐക്യം തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആരോപണവുമായി ഇടത് പക്ഷ എഴുത്തുകാരും മുസ്ലിം സംഘടനാ നേതാക്കളും രംഗത്ത്. ലൗവ് ജിഹാദ് ആരോപണം ഉന്നയിച്ചുകൊണ്ട് മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ നടക്കുന്ന ശമം തടയണമെന്നാണ് സംയുക്ത പ്രസ്താവനയിലൂടെ ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇടതുപക്ഷ ചിന്താഗതിക്കാരായ കെഇഎന്‍ കുഞ്ഞുമുഹമ്മദ്, ഇടതുപക്ഷ സാമൂഹ്യനിരീക്ഷകനായ ബിആര്‍പി ഭാസ്‌കര്‍, പി സുരേന്ദ്രന്‍ എന്നിവരടക്കമുള്ളവരാണ് സംയുക്ത പ്രസ്താവന നടത്തിയിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് വാര്‍ത്തകള്‍ സൃഷ്ടിച്ച് മുസ്ലിം ഭീതി പരത്താന്‍ വ്യാപകമായി ലൗ ജിഹാദ് പ്രചാരണങ്ങള്‍ നടന്നിരുന്നുവെന്നും എന്നാല്‍ ലൗവ് ജിഹാദിന് യാതൊരു തെളിവുമില്ലെന്നുമാണ് ഇവര്‍ പറയുന്നത്. കേരളത്തിലെ 89 മിശ്രവിവാഹ കേസുകളില്‍ നിന്ന് പ്രത്യേകം തെരഞ്ഞെടുത്ത 11 കേസുകളില്‍ വിശദമായ അന്വേഷണങ്ങള്‍ നടന്നുവെന്നും എന്നാല്‍ ലൗ ജിഹാദിന് ഒരു തെളിവുമില്ലെന്നും അത് ആരോപണമാണെന്ന കാര്യം എന്‍.ഐ.എ കണ്ടെത്തിയെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
സമുദായങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം ആരോപണങ്ങള്‍. സര്‍ക്കാറും പോലീസും ഇക്കാര്യം ഗൗരവത്തിലെടുത്ത് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും പ്രസ്താവനയില്‍ ഒപ്പുവെച്ചവര്‍ ആവശ്യപ്പെട്ടു. കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, ബി.ആര്‍.പി. ഭാസ്‌കര്‍, കെ.കെ. കൊച്ച്, ഒ. അബ്ദുറഹ്മാന്‍, മുനവ്വറലി തങ്ങള്‍, എം.ഐ. അബ്ദുല്‍ അസീസ്, ഡോ. ഹുസൈന്‍ മടവൂര്‍, ശൈഖ് മുഹമ്മദ് കാരകുന്ന്, ഓണംപിള്ളി മുഹമ്മദ് ഫൈസി, കെ.കെ. ബാബുരാജ്, പി. മുജീബുറഹ്മാന്‍, ഹമീദ് വാണിയമ്പലം, ടി.ടി. ശ്രീകുമാര്‍, പി.കെ. പോക്കര്‍, പി.കെ. ശശി, പി.കെ. പാറക്കടവ്, പി. സുരേന്ദ്രന്‍, ഡോ. അജയ് ശേഖര്‍, മുജീബ് റഹ്മാന്‍ കിനാലൂര്‍, ഐ. ഗോപിനാഥ്, മൃദുല ഭവാനി, അനൂപ് വി.ആര്‍, സി.എല്‍. തോമസ്, മുസ്തഫ തന്‍വീര്‍, കടക്കല്‍ ജുനൈദ്, നഹാസ് മാള, ഷംസീര്‍ ഇബ്്റാഹിം, സാലിഹ് കോട്ടപ്പള്ളി, അഫീദ അഹ്മദ്, വസീം ആര്‍.എസ്. എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചിരിക്കുന്നവര്‍.
കോഴിക്കോട് സരോവരം പാര്‍ക്കില്‍ വെച്ച് പെണ്‍കിട്ടിയ്ക്ക് ജ്യൂസ് നല്‍കി പീഡിപ്പിച്ച് നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തുകയും പിന്നീട് ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനത്തിന് ശ്രമിക്കുകയും ചെയ്‌തെന്ന സംഭവം ലൗവ് ജിഹാദാണെന്ന് ആരോപിച്ച് ക്രൈസ്തവ സഭയും മറ്റ് സംഘടനകളും രംഗത്തെത്തിയിരുന്നു. ഡല്‍ഹിയില്‍ നിന്ന് ക്രൈസ്തവ വിഭാഗക്കാരിയായ മലയാളി പെണ്‍കുട്ടിയെ വിദേശത്തേക്ക് കടത്തിയ സംഭവവും ലൗവ് ജിഹാദാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് കേരളത്തില്‍ ലൗവ് ജിഹാദ് ഇല്ലെന്ന വാദം തിരുത്തണമെന്നാവശ്യപ്പെട്ട് തലശ്ശേരി ക്രൈസ്തവ സഭ കൗണ്‍സില്‍ രംഗത്തെത്തിയിരുന്നു.
Post Your Comments