KeralaLatest NewsIndia

‘ഓണ്‍ലൈന്‍ പെണ്‍വാണിഭം’ വീണ്ടും സജീവമായി കേരളത്തിൽ ; വിദ്യാര്‍ത്ഥികള്‍ മുതല്‍ നടികള്‍ വരെ ലഭിക്കുമെന്ന് വാഗ്ദാനം

എസ്‌കോര്‍ട്ടുകള്‍, സ്‌ട്രൈപ്പര്‍മാര്‍, കോള്‍ ഗേള്‍സ്, ലൈംഗിക തൊഴിലാളികള്‍ തുടങ്ങിയവരുടെ സേവനങ്ങള്‍ ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ നല്‍കുന്നുണ്ടെന്നും ഇത് സ്ത്രീകളെ ചൂഷണം ചെയ്യുകയാണെന്നുമാണ് ചെയര്‍പേഴ്സണ്‍ സ്വാതി മാലിവാള്‍ നല്‍കിയ നോട്ടീസില്‍ പറയുന്നത്

കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ വീണ്ടും കേരളത്തില്‍ സജീവമാകുന്നതായി റിപ്പോർട്ട്. ഡേറ്റിംഗ് സൈറ്റെന്ന പേരില്‍ അവിഹിത ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിരവധി ഓണ്‍ലൈന്‍ സൈറ്റുകള്‍ കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. കോളേജ് വിദ്യാര്‍ത്ഥികള്‍ മുതല്‍ ചലച്ചിത്ര നടിമാര്‍ വരെ ഇത്തരം വെബ്‌സൈ​റ്റുകളുടെ ചൂഷണത്തിനു ഇരയാകുന്നു എന്നാണ് സൈബര്‍ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ് സൈബര്‍ വിഭാഗം. വിദേശ സെര്‍വറുകളിലാണ് ഇത്തരം സൈറ്റുകളുടെ പ്രവര്‍ത്തനം എന്നതാണ് അധികൃതരെ കുഴക്കുന്നത്.

“ഞങ്ങളെ അറസ്റ്റ് ചെയ്തത് ഇങ്ങനെയാണ്, ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞ് , നാല് പേർ ചേർന്ന് തൂക്കിയെടുത്ത്‌ ഒറ്റയേറാണ് പോലീസ് വാഹനത്തിലേക്ക്… അതിന്റെ നൊമ്പരം ശരീരത്തിൽ ഇന്നുമുണ്ട് വിട്ടുമാറാതെ..: പിറവം പള്ളിയിലെ അറസ്റ്റോ??”

ഓണ്‍ലൈന്‍ ക്ലാസിഫൈഡ് വെബ്‌സൈ​റ്റായ ലൊക്കാന്റോയാണ് പെണ്‍വാണിഭമടക്കമുള്ള കു​റ്റകൃത്യങ്ങളുടെ പ്രധാന ഉറവിടമെന്ന് പൊലീസ് പറയുന്നത്. ലൊക്കാന്റോ പോലുള്ള നിരവധി ചെറുകിട വെബ്‌സൈ​റ്റുകള്‍ കേരളം കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്നുണ്ട്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ ഇത്തരം വെബ്‌സൈ​റ്റുകള്‍ വഴി ഇടപാട് നടത്തുന്ന വലിയ സംഘം തന്നെയുണ്ട്. ചെറിയ നഗരങ്ങള്‍ കേന്ദ്രീകരിച്ച്‌ പേജുകളുള്ള ലൊക്കാന്റോ പോലുള്ള വെബ്‌സൈ​റ്റുകളുടെ പ്രധാന സന്ദര്‍ശകര്‍ പ്രവാസികളാണെന്നതാണ് ഡേ​റ്റ നല്‍കുന്ന മ​റ്റൊരു വസ്തുത.

ഈ വെബ്‌സൈ​റ്റില്‍ നല്‍കുന്ന മിക്ക നമ്പറുകളിലേക്കും പ്രധാനമായും വിളികള്‍ വരുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്. കേരളത്തിലെ സിനിമ, സീരിയല്‍, ആല്‍ബം തുടങ്ങിയവ കേന്ദ്രീകരിച്ചുള്ള എല്ലാ കു​റ്റകൃത്യങ്ങളും ഇത്തരം വെബ്‌സൈ​റ്റ് വഴിയാണ് നടക്കുന്നതെന്നും പൊലീസ് പറയുന്നു. പരസ്യമായി പെണ്‍വാണിഭം നടത്തുന്ന ഇത്തരം വെബ്‌സൈ​റ്റുകളും മൊബൈല്‍ ആപ്പുകളും നിറുത്തലാക്കണമെന്ന് ഡല്‍ഹി വനിതാ കമ്മിഷന്‍ പൊലീസിനും ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിനും നോട്ടീസ് നല്‍കിയിരുന്നു. എസ്‌കോര്‍ട്ടുകള്‍, സ്‌ട്രൈപ്പര്‍മാര്‍, കോള്‍ ഗേള്‍സ്, ലൈംഗിക തൊഴിലാളികള്‍ തുടങ്ങിയവരുടെ സേവനങ്ങള്‍ ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ നല്‍കുന്നുണ്ടെന്നും ഇത് സ്ത്രീകളെ ചൂഷണം ചെയ്യുകയാണെന്നുമാണ് ചെയര്‍പേഴ്സണ്‍ സ്വാതി മാലിവാള്‍ നല്‍കിയ നോട്ടീസില്‍ പറയുന്നത്.

കശ്മീര്‍ നിയമസഭയില്‍ 24 സീറ്റുകള്‍ പാക് അധിനിവേശ കാശ്‌മീരിനായി മാറ്റിവച്ചിട്ടുണ്ടെന്ന് ഒന്നും വിട്ടുപറയാതെ പറഞ്ഞ് രാജ്‌നാഥ് സിംഗ്

നിയമപ്രകാരം പെണ്‍വാണിഭം പ്രോത്സാഹിപ്പിക്കുന്നത് ക്രിമിനല്‍ കു​റ്റമാണ്. എഫ്‌.ഐ.ആര്‍ രജിസ്​റ്റര്‍ ചെയ്ത് അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ കമ്മിഷന്‍ ഡല്‍ഹി പൊലീസിനോട് ആവശ്യപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത് സ്കൂള്‍കുട്ടികളെ വരെ പെണ്‍വാണിഭത്തിന് നല്‍കാമെന്ന് പോലും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി അവകാശപ്പെടുന്നുണ്ട്. ഈ ആപ്ലിക്കേഷനും സമാനമായ വെബ്, മൊബൈല്‍ ആപ്ലിക്കേഷനുകളും ഉടനടി തടയാന്‍ ഡിസിഡബ്ല്യു ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.ഐ.ടി പാര്‍ക്കുകള്‍ കേന്ദ്രീകരിച്ചും ഈ വെബ്‌സൈ​റ്റുകളില്‍ പരസ്യം വരാറുണ്ട്. അതേസമയം, ലൊക്കാന്റോ രാജ്യാന്തരതലത്തില്‍ പ്രവര്‍ത്തിക്കുന്ന വെബ്‌സൈ​റ്റായതിനാല്‍ പൊലീസിനു നിയന്ത്രിക്കുക ബുദ്ധിമുട്ടാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button