തിരുവനന്തപുരം: സംസ്ഥാനത്ത് തീരപരിപാലന നിയമം ലംഘിച്ച് നിയമങ്ങള്‍ കാറ്റില്‍പ്പറത്തി നിര്‍മിച്ചത് 1800 കെട്ടിട സമുച്ച.ങ്ങള്‍. ഇതില്‍ കൂടുതല്‍ ഫ്‌ളാറ്റുകളാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതേസമയം, സുപ്രീംകോടതി പൊളിക്കാന്‍ നിര്‍ദ്ദേശിച്ച മരടിലെ ഫ്‌ലാറ്റ് സമുച്ചയങ്ങളുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്ത് അവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടികളിലേക്ക് നീങ്ങാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കെട്ടിട നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുത്തു.
മരടിലേതിന് സമാനമായി നിയമം ലംഘിച്ച് സംസ്ഥാനത്ത് പലയിടങ്ങളിലായി നിര്‍മ്മിച്ച 1800ഓളം കെട്ടിടസമുച്ചയങ്ങള്‍ പൊളിക്കേണ്ടി വരുമെന്നും സുപ്രീംകോടതി ഇടപെട്ട സ്ഥിതിക്ക് ഇനി ഇളവ് പറ്റില്ലെന്നും മന്ത്രിസഭായോഗം വിലയിരുത്തി. മരട് വിഷയത്തില്‍ സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരാകേണ്ടി വന്ന ചീഫ് സെക്രട്ടറി ടോം ജോസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിഷയം ഇന്നലെ മന്ത്രിസഭ ചര്‍ച്ച ചെയ്തത്. കോടതി നിര്‍ദ്ദേശിച്ചതനുസരിച്ചുള്ള തുടര്‍നടപടികളിലേക്ക് വേഗം നീങ്ങാനാണ് തീരുമാനം.
മരട് ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ തയ്യാറായെത്തിയ യോഗ്യതയുള്ള ആറ് കമ്ബനികളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന കമ്പനികള്‍ക്ക് മരട് മുനിസിപ്പാലിറ്റി പൊളിക്കല്‍ കരാര്‍ നല്‍കും.
മരടില്‍ ഫ്‌ലാറ്റ്‌സമുച്ചയങ്ങള്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടത്തും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍ അനുവദിച്ച് കൊടുത്തിട്ടുണ്ട്. സുപ്രീംകോടതിയുടെ ഉത്തരവ് എല്ലാ ഫ്‌ളാറ്റുകള്‍ക്കും ബാധകമാണെന്നിരിക്കെ പല കെട്ടിടസമുച്ചയങ്ങളും പൊളിക്കേണ്ടി വരും.
Post Your Comments