KeralaLatest NewsIndia

കേരളത്തില്‍ ലൗവ് ജിഹാദിനെതിരെ സർക്കാർ നടപടിയെടുക്കണം, പ്രതിഷേധവുമായി ക്രിസ്ത്യൻ സംഘടനകൾ

ഇന്ത്യയിലെ എല്ലാ ഇടവകകളില്‍ നിന്നും ഇത്തരത്തില്‍ ചൂഷണത്തിനു വിധേയരായ പെണ്‍കുട്ടികളുടെ ലിസ്റ്റ് എടുക്കാനും ഇത്തരം സംഘടിതനീക്കങ്ങള്‍ക്കെതിരേ വ്യക്തമായ ബോധവത്കരണം നടത്താനും പിഒസിയില്‍ ചേര്‍ന്ന കത്തോലിക്കാ കോണ്‍ഗ്രസ് ഭാരവാഹികളുടെ യോഗം തീരുമാനിച്ചു

തലശേരി: കേരളത്തില്‍ ലവ് ജിഹാദ് ഇല്ല എന്ന വാദം അധികൃതര്‍ തിരുത്താന്‍ തയ്യാറാകണമെന്ന് തലശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥിനിക്ക് ലഹരി കലര്‍ന്ന പാനീയം നല്‍കി പീഡിപ്പിക്കുകയും നിര്‍ബന്ധിച്ച്‌ മതം മാറ്റാന്‍ ശ്രമിക്കുകയുംചെയ്ത സംഭവത്തില്‍ പരാതിക്കാരായ, പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് അടിയന്തരമായി നീതി ലഭ്യമാക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.ഗൂഢ ലക്ഷ്യത്തോടെയുള്ള ലൗ ജിഹാദ് കേരളത്തിലില്ല എന്ന നിലപാട് ഇനിയെങ്കിലും അധികൃതര്‍ തിരുത്തണം.

പ്രണയം നടിച്ച്‌ മറ്റു സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടികളെ മതം മാറ്റുന്നതിന് പ്രോത്സാഹനം നല്‍കുന്ന ഗൂഢസംഘങ്ങളേയും സംവിധാനങ്ങളേയും കണ്ടെത്തുന്നതിനും തടയുന്നതിനും അധികാരികള്‍ തയാറാകണം.കുറ്റക്കാരെ കണ്ടെത്തുകയും മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്‌തെങ്കില്‍ മാത്രമേ ഇതര മതസ്ഥരുടെ ഇടയിലുള്ള ആശങ്കകള്‍ ദൂരീകരിക്കാന്‍ കഴിയൂ എന്നും തലശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഫാ. തോമസ് തെങ്ങുംപള്ളി, പാസ്റ്ററര്‍ കൗണ്‍സില്‍ സെക്രട്ടറി ജോര്‍ജ് തയ്യില്‍ എന്നിവര്‍ ആവശ്യപ്പെട്ടു.സമാനമായ ആവശ്യം ഉന്നയിച്ച്‌ കാത്തോലിക്ക കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.

ഇതര മതസ്ഥരെ പ്രേമം നടിച്ചും സമര്‍ദങ്ങളിലൂടെയും ഇസ്‌ലാം മതത്തില്‍ ചേര്‍ക്കുന്ന സംഭവങ്ങള്‍ക്കു പിന്നില്‍ സംഘടിതശക്തികളുണ്ടെന്നും ഇത്തരം സംഭവങ്ങള്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും അന്വേഷിക്കണമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് കേന്ദ്രസമിതി ആവശ്യപ്പെട്ടു.’ഇത്തരം സംഭവങ്ങള്‍ ആശങ്ക ഉളവാക്കുന്നു. ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യവും പൗരാവകാശങ്ങളും ദുര്‍വിനിയോഗം ചെയ്യപ്പെടുകയാണ്. ക്രിമിനല്‍ ഭാവമുള്ള മതതീവ്രവാദത്തിനു അറുതി വരുത്താന്‍ ശക്തമായ നീക്കം ഉണ്ടാവണം’. നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് ഇവിടെ നടക്കുന്നതെന്നും, പെണ്‍കുട്ടികളെ പീഡിപ്പിച്ചും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും മതം മാറ്റുന്ന രീതിയില്‍ ആശങ്കയുണ്ടെന്നും സമിതി വ്യക്തമാക്കുന്നു.

ഇന്ത്യയിലെ എല്ലാ ഇടവകകളില്‍ നിന്നും ഇത്തരത്തില്‍ ചൂഷണത്തിനു വിധേയരായ പെണ്‍കുട്ടികളുടെ ലിസ്റ്റ് എടുക്കാനും ഇത്തരം സംഘടിതനീക്കങ്ങള്‍ക്കെതിരേ വ്യക്തമായ ബോധവത്കരണം നടത്താനും പിഒസിയില്‍ ചേര്‍ന്ന കത്തോലിക്കാ കോണ്‍ഗ്രസ് ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. ലൗവ് ജിഹാദ്‌എന്ന തലക്കെട്ടോടെ സഭാ പത്രമായ ദീപികയും റിപ്പോര്‍ട്ടുകളുമായി രംഗത്തെത്തി. ഡല്‍ഹിയില്‍ മലയാളി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം ലൗവ് ജിഹാദാണെന്നും, കേരളത്തില്‍ മുഹമ്മദ് ജാസിം എന്ന യുവാവ് അറസ്റ്റിലായത് ലൗവ് ജിഹാദിന്റെ ഭാഗമായാണെന്നും ദീപിക റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ പ്രണയത്തിലൂടെ മതപരിവര്‍ത്തനം ഉണ്ടെങ്കിലും ലൗവ് ജിഹാദ് ഇല്ലെന്ന നിലപാട് ചില ക്രൈസ്തവ നേതാക്കള്‍ പങ്കുവച്ചിരുന്നു. ഇപ്പോള്‍ നിരവധി മതംമാറ്റ സംഭവങ്ങള്‍ വിവിധ ഇടവകകളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് ക്രൈസ്തവ സഭകള്‍ നിലപാട് ശക്തമാക്കുന്നത്.കേരളത്തില്‍ ലൈവ് ജിഹാദ് ഇല്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരും പോലിസും സ്വീകരിക്കുന്നത്. ഇത് തിരുത്താന്‍ തയ്യാറാകണമെന്ന ആവശ്യം ഹിന്ദു-കൃസ്ത്യന്‍ മതസംഘടനകള്‍ ആവശ്യപ്പെടുന്നു,

ഇസ്ലാമിക മതപരിവര്‍ത്തന കേന്ദ്രങ്ങളില്‍ എത്തുന്നവരില്‍ ഭൂരിപക്ഷവും പ്രണയത്തിന് പിറകെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാക്കപ്പെടുന്ന ഹിന്ദു-കൃസ്ത്യന്‍ പെണ്‍കുട്ടികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരം മതപരിവര്‍ത്തന കേന്ദ്രങ്ങളുമായി തീവ്രവാദസംഘടനകള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന ആരോപണവും ശക്തമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button