ന്യൂഡല്‍ഹി : ഇന്ത്യ-സൗദി ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി സന്ദര്‍ശിയ്ക്കാനൊരുങ്ങുന്നു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം സൗദി അറേബ്യയിലെത്തുന്നത്.. ഒക്ടോബര്‍ 27, 28 തിയതികളിലാണ് സന്ദര്‍ശനമെന്നാണ് സൂചന. ഇന്ത്യന്‍ സമൂഹവുമായുള്ള കൂടിക്കാഴ്ചയുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Read Also : മോദി- മുഹമ്മദ് ബിന്‍ സല്‍മാന്‍ കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഇങ്ങനെ
2016ല്‍ മോദി സൗദി സന്ദര്‍ശിച്ചിരുന്നു. ഇന്ത്യ, സൗദി സൗഹൃദം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ സന്ദര്‍ശനവും. തിയതിയുടെ കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ലെന്നാണ് എംബസി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. റിയാദിലെ എക്‌സിബിഷന്‍ സെന്ററില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുന്നതടക്കം വിപുലമായ പരിപാടികളാണ് ഒരുങ്ങുന്നത്. പരിപാടിയുടെ വിശദാംശങ്ങള്‍ പുറത്തു വന്നിട്ടില്ല. നിരവധി വ്യാപാരകരാറുകള്‍ ഇതിനകം ഇന്ത്യയും സൌദിയും ഒപ്പുവെച്ചിട്ടുണ്ട്. പുതിയ സന്ദര്‍ശനത്തിലും വ്യാപാരകരാറുകളില്‍ ഇന്ത്യയും സൗദിയും ഒപ്പുവെക്കും.
Post Your Comments