ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ബലപ്പെടുത്തുന്നതിനായി നിര്‍ണായ തീരുമാങ്ങളാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തത്. ഭീകരവാദത്തിനെതിരെ ഇന്ത്യയുമായി സഹകരിക്കുമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ നരേന്ദ്ര മോദിയോട് പറഞ്ഞു. ഭീകരതയ്‌ക്കെതിരെ സൗദിക്കും ഇന്ത്യക്കും ഒരേ നിലപാടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
സൗദി അറേബ്യ ഇന്ത്യയുടെ അടുത്ത സുഹൃത്തും പങ്കാളിയുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യ-സൗദി ബന്ധം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. ഭീകരവാദത്തിന് സഹായം നല്‍കുന്ന രാജ്യങ്ങളെ ശിക്ഷിക്കണമെന്ന് മോദി ആവശ്യപ്പെട്ടു. അതേസമയം പാക്കിസ്ഥാന്റെ അതിര്‍ഥി കടന്നുള്ള ഭീകരവാദത്തെ കുറിച്ച് സൗദി കിരീടാവകാശി ഒന്നും പരാമര്‍ശിച്ചില്ല.
സൗദി-ഇന്ത്യ ബന്ധം രക്തത്തില്‍ അലിഞ്ഞതെന്ന് സൗദി കീരീടാവകാശി പറഞ്ഞു. ഭീകരവാദത്തിനെതിരെ എല്ലാ തരത്തിലും ഇന്ത്യയുമായി സഹകരിക്കുമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും വ്യക്തമാക്കി. പ്രതിരോധ – വാണിജ്യ മേഖലകളിലേത് ഉള്‍പ്പെടെ അഞ്ച് സുപ്രധാന കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു.
സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പ്രവാസികളെയും എംബിഎസ് പ്രസംഗത്തിനിടെ പരാമര്‍ശിച്ചു. 70 വര്‍ഷത്തോളുമായി സൗദി അറേബ്യ നിര്‍മ്മിക്കാന്‍ ഇന്ത്യക്കാര്‍ സഹായിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അതിനിടെ സൗദ് കീരീടാവകാശിയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. വിമാനത്താവളത്തില്‍ വെച്ച് ബിന്‍ സല്‍മാനെ പ്രോട്ടോക്കോള്‍ ലംഘിച്ച് മോദി ആലിംഗനം ചെയ്തത് വിവാദമായിരുന്നു. പാക്കിസ്ഥാന് 20 ബില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്ത, പാക്കിസ്ഥാന്റെ ‘തീവ്രവാദ വിരുദ്ധ’ ഉദ്യമങ്ങളെ പ്രകീര്‍ത്തിച്ചയാള്‍ക്ക് പ്രോട്ടോക്കോള്‍ ലംഘിച്ച് വന്‍ വരവേല്‍പ്പ് നല്‍കിയെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് വിമര്‍ശനവുമായി മുന്നോട്ടുവന്നിരുന്നു.
Post Your Comments