തിരുവനന്തപുരം: കേരളത്തിലേക്കു കൂടുതൽ വ്യാവസായ നിക്ഷേപങ്ങൾ കൊണ്ടുവരുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജൻ. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുന്നതിനും നല്ല വ്യവസായന്തരീക്ഷം ഉണ്ടാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നു മന്ത്രി ഇപി ജയരാജൻ പറഞ്ഞു.
അബുദാബി കേരളാ സോഷ്യൽ സെന്ററിൽ വ്യവസായ വകുപ്പ് മന്ത്രിക്കും സ്പീക്കർ പി ശ്രീരാമകൃഷ്ണനും നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ALSO READ: ഉപതെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ എൽഡിഎഫിന്‍റെ യോഗം ഇന്ന്
കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിന് എല്ലാ പ്രവാസികൾക്കും നിക്ഷേപം നടത്താവുന്ന തരത്തിലുള്ള പദ്ധതി സർക്കാർ ഉടൻ പ്രഖ്യാപിക്കുമെന്നും വ്യവസായം തുടങ്ങുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിച്ചാൽ മൂന്നു വർഷം കൊണ്ട് ലൈസൻസ് നടപടികൾ പൂർത്തിയാക്കിയാൽ മതിയെന്നും മന്ത്രി പറഞ്ഞു. അതിവേഗതയിൽ പാത, ഹൈടെക് റോഡുകൾ, സ്‌കൂളുകൾ, ആതുരാലയങ്ങൾ തുടങ്ങിയ സംസ്ഥാന വികസനത്തിന്റെ ഭാഗമായി നിരവധി പദ്ധതികളാണ് പൂർത്തിയായിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി ജയരാജൻ അറിയിച്ചു.
Post Your Comments