മുസഫര്‍നഗര്‍: ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള കുടുംബവഴക്ക് അവസാനിച്ചത് മക്കളുടെ കൊലപാതകത്തില്‍. ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്നാണ് ഇരട്ടകളായ പിഞ്ചുകുഞ്ഞുങ്ങളെ ഭാര്യ കുളത്തിലെറിഞ്ഞത്. ഭര്‍ത്താവിന് ജോലിയില്ലെന്നും മക്കളെ നോക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ല എന്നും പറഞ്ഞാണ് അവര്‍ വഴക്കിട്ടത്. തുടര്‍ന്ന് മാതാവ് ഇരട്ടകുട്ടികളെ കുളത്തിലെറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു. ഞായറാഴ്ച യുപിയിലെ മുസഫര്‍നഗറിലാണ് സംഭവം.
Read Also : ഭൂമിക്കടിയില്‍ കനത്ത ചൂട് : കേരളത്തിലെ കാലാവസ്ഥയില്‍ പ്രകടമായ മാറ്റം
20 ആഴ്ച പ്രായമുള്ള ഇരട്ടകുട്ടികളെയാണ് കൊലപ്പെടുത്തിയത്. അതിന് ശേഷം കുട്ടികളെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.ഭര്‍ത്താവ് വസീമിന് ജോലി ഇല്ലാത്തതിനാല്‍ മക്കളെ നോക്കാന്‍ വഴികളില്ല എന്നുപറഞ്ഞുകൊണ്ടായിരുന്നു ഇരുവരും വഴക്കിട്ടത്. തുടര്‍ന്ന് ഭാര്യ നസ്മ കുഞ്ഞുങ്ങളെ കൊലപ്പെടുത്തുകയായിരുന്നു. ഭര്‍ത്താവ് നിരന്തമായി ജോലി അന്വേഷിക്കുന്നുണ്ടെങ്കിലും ജോലി കണ്ടെത്താനാവാതെ ആയതോടെയാണ് തര്‍ക്കം രൂക്ഷമായതെന്നും പൊലീസ് പറയുന്നു.
കുളത്തിലെറിഞ്ഞതിന് ശേഷം കുഞ്ഞുങ്ങള്‍ മരിച്ചെന്ന് ഉറപ്പായതോടെ നാട്ടുകാരോട് കുട്ടികളെ കാണാനില്ലെന്ന് പറയുകയും തുടര്‍ന്ന് ഭര്‍ത്താവും ഭാര്യയും ചേര്‍ന്ന് സ്റ്റേഷനിലെത്തി കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന് പരാതി നല്‍കുകയും ചെയ്തു. സംശയം തോന്നിയ പൊലീസ് മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തെ കുറിച്ചുള്ള സത്യാവസ്ഥ പുറത്ത് വന്നത്. തുടര്‍ന്ന് പൊലീസെത്തി കുട്ടികളുടെ മൃതദേഹങ്ങള്‍ കുളത്തില്‍ നിന്നും കണ്ടെടുക്കുകയായിരുന്നു
Post Your Comments