ന്യൂഡല്‍ഹി : കേരളത്തിലെ നിയമം ലംഘിച്ചുള്ള മുഴുവന്‍ നിര്‍മാണങ്ങള്‍ അറിയിക്കാന്‍ സുപ്രീംകോടതി ഉത്തരവ് . മരട് ഫ്‌ളാറ്റ് കേസിന്റെ പശ്ചാത്തലത്തിലാണ് കടുത്ത നടപടിയുമായി സുപ്രീം കോടതി രംഗത്ത് എത്തിയിരിക്കുന്നത്. കേരളത്തിലെ നിയമം ലംഘിച്ചുള്ള മുഴുവന്‍ നിര്‍മാണങ്ങളും അറിയിക്കണം. ഇവര്‍ക്കെതിരെ സ്വീകരിച്ച നടപടിയും അറിയിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. നിയമലംഘനങ്ങള്‍ തടയാനുള്ള കര്‍മപദ്ധതി തയാറാക്കി നല്‍കണം. നിയമലംഘകരെ നേരിടാതെ പൊതുജനവികാരം ഇളക്കിവിടുന്നെന്നും വിമര്‍ശനം ഉയര്‍ന്നു. ഉത്തരവ് മരട് ഫ്‌ളാറ്റ് സംബന്ധിച്ച സത്യവാങ്മൂലം പരിഗണിച്ചശേഷം പുറത്തിറക്കും.
മരട് ഫ്‌ലാറ്റ് പൊളിക്കല്‍ സംബന്ധിച്ചു പരിസ്ഥിതി ആഘാതമുണ്ടാകുമെന്ന സത്യവാങ്മൂലം കോടതി തള്ളി. ഫ്‌ലാറ്റ് പൊളിക്കാന്‍ കൃത്യമായ പദ്ധതി ഇപ്പോഴുമില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ഉത്തരവു നടപ്പാക്കുന്നതിലെ വിമുഖതയും വ്യക്തം, വെള്ളിയാഴ്ച പുതിയ സത്യവാങ്മൂലം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
മരട് കേസില്‍ അവസാനനിമിഷവും ഇളവിനു ശ്രമിച്ച സംസ്ഥാന സര്‍ക്കാരിനോടു വിട്ടുവീഴ്ചയ്ക്കു തയാറാകാതെ സുപ്രീംകോടതി. ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ മൂന്നുമാസം സമയം നല്‍കണമെന്ന സര്‍ക്കാര്‍ ആവശ്യം ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളി. ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന കാര്യത്തില്‍ വെള്ളിയാഴ്ച വിശദമായ ഉത്തരവു പുറപ്പെടുവിക്കും. കേസില്‍ നേരിട്ടു ഹാജരായ ചീഫ് സെക്രട്ടറി ടോം ജോസിനെ കോടതി രൂക്ഷമായ ഭാഷയില്‍ ശാസിച്ചു.
Post Your Comments