KeralaLatest NewsNews

മരട് ഫ്‌ളാറ്റ് കേസില്‍ വിട്ടുവീഴ്ചയില്ലാതെ സുപ്രീംകോടതി : ചീഫ്‌സെക്രട്ടറിയ്ക്കും സര്‍ക്കാറിനും താക്കീത് : ചീഫ് സെക്രട്ടറി ടോം ജോസിന് അബദ്ധങ്ങളുടെ പെരുമഴ

തിരുവനന്തപുരം ; മരട് ഫ്ളാറ്റ് കേസില്‍ വിട്ടുവീഴ്ചയില്ലാതെ സുപ്രീംകോടതി. ചീഫ്സെക്രട്ടറിയ്ക്കും സര്‍ക്കാറിനും താക്കീത്. മുഖ്യമന്ത്രിയ്ക്കും ,പാര്‍ട്ടിയ്ക്കും മുഖത്തേറ്റ അടിയായിരുന്നു ഇന്ന് കോടതി ചീഫ് സെക്രട്ടറിയ്ക്ക് നല്‍കിയ താക്കീത് .

Read Also ; കൊച്ചി മരട് ഫ്‌ളാറ്റ് ഉടമകളുടെ അവസാന ആശ്രയവും അടഞ്ഞു : ഫ്‌ളാറ്റിന് അനുമതി നല്‍കിയത് സംസ്ഥാന സര്‍ക്കാര്‍ : ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്രം

നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ആദ്യം ചീഫ് സെക്രട്ടറി കോടതിയോട് ആവശ്യപ്പെട്ടിരുന്നത് . പിന്നീട് കോടതിയില്‍ ഹാജരാകാനും തീരുമാനിച്ചു . എന്നാല്‍ പരിഭ്രാന്തി മൂലം ഇന്ന് തുടക്കം മുതല്‍ തന്നെ പിഴവുകളാണ് ചീഫ് സെക്രട്ടറിയ്ക്കുണ്ടായത് .

Read Also :മരട് ഫ്‌ളാറ്റ് വിഷയം; പൊളിച്ചു നീക്കലുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ നഗരസഭ പുറത്തുവിട്ടു

സീനിയര്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍ വയെ കാണാന്‍ രാവിലെ ഇറങ്ങിയ ടോം ജോസ് ചാനല്‍ ക്യാമറകള്‍ നോക്കി പുഞ്ചിരിച്ച് പോര്‍ട്ടിക്കോയില്‍ കിടന്ന ആദ്യ വാഹനത്തിന്റെ പിന്‍സീറ്റില്‍ വലത് വശത്തിലൂടെ കയറി . തൊട്ടു പിന്നാലെ അഡീഷണല്‍ ചീഫ് സെക്രട്ടറി ഉഷ ടൈറ്റസും കയറി. ഡല്‍ഹി പൊലീസ് കമാന്‍ഡോ വാഹനത്തിനടുത്ത് നിലയുറപ്പിച്ചപ്പോഴും , വാഹനത്തിന്റെ ഡോര്‍ അടച്ചപ്പോഴും ചീഫ് സെക്രട്ടറിയ്ക്ക് അബദ്ധം മനസ്സിലായില്ല . എന്നാല്‍ എക്സിക്യുട്ടിവ് വേഷത്തില്‍ ഉള്ള ഡ്രൈവറിനെയും,ദേശീയ പതാക ഉള്ള വാഹനവും കണ്ടപ്പോള്‍ മനസ്സിലായി ഇത് തനിക്ക് പോകാനുള്ള വാഹനമല്ലെന്ന് . സുപ്രീം കോടതിയില്‍ ഇന്ന് ജഡ്ജി ആയി സത്യപ്രതിജ്ഞ ചെയ്ത ജസ്റ്റിസ് ഋഷികേശ് റോയിയെ കൊണ്ട് പോകാന്‍ കോടതിയില്‍ നിന്ന് വന്ന വാഹനം ആയിരുന്നു അത്. അബദ്ധം മനസ്സിലായതോടെ ചീഫ് സെക്രട്ടറിയും അഡീഷണല്‍ ചീഫ് സെക്രട്ടറിയും സുപ്രീം കോടതി വാഹനത്തില്‍ നിന്ന് ഇറങ്ങി .

Read Also : സമയപരിധി കഴിഞ്ഞ മരട് ഫ്‌ളാറ്റ് ഉടമകള്‍ക്ക് ഇപ്പോള്‍ അനിശ്ചിതത്വത്തിന്റെ നിര്‍ണായക നിമിഷങ്ങള്‍

അങ്ങനെ ആദ്യ അബദ്ധത്തില്‍ നിന്നും ഇറങ്ങി കോടതിയിലേയ്ക്ക് . കേരളത്തിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് കോടതിയില്‍ ഹാജരായത്. പല സമയങ്ങളിലുംകേരളത്തിന്റെ നിലപാട് അറിയിക്കാന്‍ ഹരീഷ് സാല്‍വെ ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചില്ല .

ഈ കേസിന്റെ മറുഭാഗം സാല്‍വെയ്ക്ക് അറിയില്ല എന്നായിരുന്നു കോടതിയുടെ ഭാഗത്തു നിന്നുണ്ടായ പ്രതികരണം.സംസ്ഥാനസര്‍ക്കാരിന് വിധി നടപ്പാക്കണമെന്ന ഒരു മനസ്സുമില്ലെന്ന് അരുണ്‍ മിശ്രയുടെ ശകാരം. അത് സത്യവാങ്മൂലത്തില്‍ വ്യക്തമെന്നും അരുണ്‍ മിശ്ര സൂചിപ്പിച്ചു .ഫ്‌ലാറ്റ് പൊളിച്ചാല്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന സര്‍ക്കാരിന്റെ വാദങ്ങളും കോടതി പൊളിച്ചടുക്കി .

കേരളത്തിന്റെ പദ്ധതി എന്താണെന്ന് സത്യവാങ്മൂലം കണ്ടാലറിയാമെന്നും കോടതി പറഞ്ഞു .ഇതാണ് സമീപനമെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും കോടതി സൂചിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button