KeralaLatest NewsNews

ബേക്കറിയുടെ മറവില്‍ മദ്യവില്‍പ്പന, വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥിരം എത്തുന്നു; ഒടുവില്‍ പ്രതി പിടിയിലായതിങ്ങനെ

 

ആലപ്പുഴ: ആലപ്പുഴയില്‍ ബേക്കറിയുടെ മറവില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയ ആള്‍ പിടിയില്‍. തട്ടാരമ്പലം ആഞ്ഞിലിപ്ര കൊച്ചുതെക്കടത്ത് ബോബിവില്ലയില്‍ തോമസ് സഖറിയ (59)ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന14 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു. നിയമവിരുദ്ധമായി വിദേശ മദ്യം കൈവശം വച്ചതതിനാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളത്.

ALSO READ: സാമ്പത്തിക തർക്കം; കൂട്ടുകാരിയുടെ രണ്ട് കാലും തല്ലിയൊടിക്കാൻ ക്വട്ടേഷൻ കൊടുത്ത സ്ത്രീയും, ഗുണ്ടകളും പിടിയിൽ

തോമസിന്റെ വീടിനോടു ചേര്‍ന്നുള്ള ബേക്കറിയും കാര്‍പോര്‍ച്ചും കേന്ദ്രീകരിച്ചായിരുന്നു മദ്യവില്‍പ്പന നടത്തിയിരുന്നത്. അര്‍ധരാത്രി വരെ ബേക്കറി തുറന്ന് പ്രവര്‍ത്തിക്കുന്നതും കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തുന്നതും പതിവായിരുന്നു. ഇതേതുടര്‍ന്ന് സംശയം തോന്നിയ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ നിരീക്ഷണത്തിലാണ് പ്രതി കുടുങ്ങിയത്.

ബിവറേജസ് കോര്‍പറേഷന്‍ മദ്യവില്‍പന ശാലയില്‍ നിന്നു തോമസ് സഖറിയ ദിവസവും മൂന്ന് കുപ്പി മദ്യം വാങ്ങാറുണ്ട്. ഈ മദ്യം 200 മില്ലി വീതം കൊള്ളുന്ന ജ്യൂസ് കുപ്പിയിലാക്കി 100 മുതല്‍ 150 രൂപ നിരക്കിലാണ് വില്‍പന നടത്തിയിരുന്നത്. ഏറെക്കാലം വിദേശത്തായിരുന്ന തോമസ് വീട്ടില്‍ ഒറ്റക്കായിരുന്നു താമസം. ഇയാളുടെ കാര്‍ പോര്‍ച്ച്, കാര്‍ എന്നിവിടങ്ങളില്‍ നിന്നായി വിവിധ കുപ്പികളിലാക്കി സൂക്ഷിച്ചിരുന്ന 14ലിറ്റര്‍ മദ്യം പോലീസ് കണ്ടെടുത്തു. ഒരു വര്‍ഷമായി ഇയാള്‍ ഇത്തരത്തില്‍ കച്ചവടം നടത്തുകയായിരുന്നുവെന്നാണ് വിവരം.

ALSO READ: പാലാ പോര്: എൽഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പനും യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമും വോട്ട് രേഖപ്പെടുത്തി, ഏറ്റവും പുതിയ പോളിങ് ശതമാനം പുറത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button