കൊച്ചി: കൃത്യനിഷ്ഠയില്‍ വീണ്ടും ഒന്നാമനായി ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ വിമാന കമ്പനിയായ ഗോ എയർ. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തുവിട്ട റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 2019 ഓഗസ്റ്റിലെ ഏറ്റവും കൃത്യനിഷ്ഠയുള്ള എയര്‍ലൈനായി ഗോ എയറിനെ തിരഞ്ഞെടുത്തത്. തുടര്‍ച്ചയായ 12 -ാം തവണയാണ് എയര്‍ ഓണ്‍-ടൈം-പെര്‍ഫോമന്‍സില്‍ ഗോ എയർ ഒന്നാമതെത്തുന്നത്.
ഇന്ത്യന്‍ വ്യോമ മേഖലയ്ക്കും വ്യോമ മന്ത്രാലയത്തിനും അഭിമാനകരമായ കാര്യമാണ് ഗോ എയര്‍ സ്വന്തമാക്കിയത്. 2 മാസവും ഓണ്‍-ടൈം-പെര്‍ഫോമന്‍സ് നിലനിര്‍ത്തുന്ന തരത്തിലുള്ള പക്വമായ നേട്ടം വ്യോമമേഖല ആഘോഷിക്കേണ്ട സമയമാണിതെന്നു ഗോ എയര്‍ മാനേജിങ് ഡയറക്ടര്‍ ജേ വാഡിയ വ്യക്തമാക്കി.
Also read : കാട് പിടിച്ച് കിടന്ന ബസിനെ സ്വിമ്മിങ്ങ് പൂളാക്കി; അമ്പരന്ന് നാട്ടുകാര്‍
ഗോ എയര്‍ ദിവസവും 320 ലധികം ഫ്‌ളൈറ്റ് സര്‍വീസുകളാണ് നടത്തുന്നത്. ഓഗസ്റ്റ് മാസത്തില്‍ മാത്രം 13.91 ലക്ഷം പേർ ഗോ എയറിൽ യാത്ര ചെയ്‌തെന്നാണ് കണക്ക്. ബാങ്കോക്ക്, ഫുക്കറ്റ്, മാലി, മസ്‌ക്കറ്റ്, ദുബായ്, അബുദാബി, കുവൈറ്റ് എന്നിങ്ങനെ ഏഴ് അന്താരാഷ്ട്ര സര്‍വീസുകളും 24 ആഭ്യന്തര സര്‍വീസുകളും ഗോ എയറിനുണ്ട്.
Post Your Comments