ന്യൂ ഡൽഹി : കൊവിഡ് 19(കൊറോണ വൈറസ്)വൈറസ് വ്യാപനത്തെ തുടർന്ന് മുന്‍കരുതൽ നടപടികളുടെ ഭാഗമായി അന്താരാഷ്ട്ര സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ച് ഗോ എയർ. മാര്‍ച്ച് 17 മുതല്‍ ഏപ്രില്‍ 15 വരെയാണ് സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചത്. അതേസമയം കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ 64 വയസുകാരൻ വൈറസ് ബാധയെ തുടർന്ന് മരിച്ചിരുന്നു.
കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായതോടെ ഇന്ത്യ കൂടുതല്‍ രാജ്യങ്ങളിലുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി. അഫ്ഗാനിസ്ഥാന്‍, ഫിലിപ്പീന്‍സ്, മലേഷ്യ എന്നിവടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് മാര്‍ച്ച് 31വരെ ഇന്ത്യയിലേക്ക് വരുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇതുസംബന്ധിച്ച് ഉത്തരവിറക്കി. ഇന്നലെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍, ബ്രിട്ടന്‍, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ക്കും യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
Post Your Comments