Latest NewsIndiaNewsBusiness

കൊൽക്കത്ത- ദിയോഘർ വിമാന സർവീസുകൾ ഉടൻ ആരംഭിക്കാൻ ഒരുങ്ങി ഇൻഡിഗോ

ജൂലൈ 12 മുതൽ ആഴ്ചയിൽ നാലു ദിവസമാണ് കൊൽക്കത്ത- ദിയോഘർ സർവീസുകൾ ഉണ്ടാകുക

ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ എയർലൈനായ ഇൻഡിഗോ. റിപ്പോർട്ടുകൾ പ്രകാരം, പുതിയ വിമാന സർവീസുകളാണ് ഇൻഡിഗോ ആരംഭിക്കാൻ ഒരുങ്ങുന്നത്. ഉത്തരേന്ത്യയിലെ ശ്രാവണി മേളയ്ക്ക് മുന്നോടിയായാണ് കൊൽക്കത്ത- ദിയോഘർ വിമാന സർവീസുകൾക്ക് തുടക്കം കുറിക്കുന്നത്.

ജൂലൈ 12 മുതൽ ആഴ്ചയിൽ നാലു ദിവസമാണ് കൊൽക്കത്ത- ദിയോഘർ സർവീസുകൾ ഉണ്ടാകുക. കൊൽക്കത്തയിൽ നിന്നും ചൊവ്വ, വ്യാഴം, ശനി, ഞായർ എന്നീ ദിവസങ്ങളിൽ ഉച്ചയ്ക്ക് 14.55 നാണ് വിമാനം പുറപ്പെടുക. വൈകിട്ട് 16.15 വിമാനം ദിയോഘറിലെത്തും. തിരിച്ചുള്ള വിമാനം വൈകുന്നേരം 16.35 ന് പുറപ്പെടും.

Also Read: ആർബിഐ: ഫെഡറൽ ബാങ്കിന് പിഴ ചുമത്തിയത് കോടികൾ

ഉത്തരേന്ത്യയിലെ ശ്രാവണി മേളയോട് അനുബന്ധിച്ച് നിരവധി പേരാണ് ദയോഘറിലെ ബാബ ബൈദ്യനാഥ് ക്ഷേത്രം സന്ദർശിക്കുന്നത്. ഇത് മുന്നിൽ കണ്ടാണ് ഇൻഡിഗോ വിമാന സർവീസുകൾ ആരംഭിക്കുന്നത്. ബാബ ബൈദ്യനാഥ് ക്ഷേത്രത്തിന് പുറമേ, ത്രികുട പർവ്വതം, രാമകൃഷ്ണ മിഷൻ വിദ്യാപീഠം, നൗലഖ മന്ദിർ എന്നിങ്ങനെയുള്ള സ്ഥലങ്ങൾ സന്ദർശിക്കാനും ഈ വിമാന സർവീസിലൂടെ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button