പാരീസ്: റോഡരുകില്‍ കാട് പിടിച്ച് കിടന്ന ബസിന് പുനര്‍ജന്മം. ഒരു കലാകാരന്‍ ആണ് ബസിന് പുതു ജീവന്‍ നല്‍കിയത്. ഫ്രെഞ്ച് കലാകാരനായ ബെനഡെറ്റോ ബുഫാലിനോയാണ് പഴകിപ്പൊളിഞ്ഞ ബസിനെ അടിപൊളി സ്വിമ്മിങ് പൂളാക്കിയാണ് മാറ്റത്. നേരത്തെ നിരവധി വാഹനങ്ങളില്‍ ഇത്തരം വേറിട്ട സൃഷ്ടികള്‍ തീര്‍ത്തിട്ടുള്ള ബെനഡെറ്റോ ‘ലെ ബസ് പിസിന്‍’ എന്നാണ് പുതിയ സൃഷ്ടിക്ക് നല്‍കിയ പേര്.
സീറ്റുകള്‍ നീക്കി, വയറുകള്‍ നീക്കം ചെയ്താണ് സ്വിമ്മിങ് പൂളിനായുള്ള ജോലി ബെനഡെറ്റോ ആരംഭിച്ചത്. വിദഗ്ധരെ സഹായത്തിനുപയോഗിച്ചു. 30 അടി നീളവും എട്ടടി വീതിയുമുള്ള ഈ സ്വിമ്മിങ് പൂളില്‍ ഒരേ സമയം പത്ത് പേര്‍ക്ക് സുഖമായി നീന്താമെന്ന് ബെനഡെറ്റോ പറയുന്നു. സ്വിമ്മിങ് പൂളിനോട് അനുബന്ധിച്ച് ക്ലോക്ക് റൂമും ഷവര്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
Post Your Comments