Latest NewsNewsIndia

പിണങ്ങിപ്പോയ കാമുകിയുടെ വീടിന് മുന്നില്‍ യുവാവ് ജീവനൊടുക്കി; മരിച്ചയാളെ അറിയില്ലെന്ന് യുവതി; ഒടുവില്‍ സംഭവിച്ചത്

ബസന്ത്പൂര്‍: കാമുകി പിണങ്ങിപ്പോയതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തില്‍ യുവാവ് യുവതിയുടെ വീടിന് മുന്നില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു. ഉത്തര്‍ പ്രദേശിലെ മഹാരാജ്ഗഞ്ചിലാണ് സംഭവം. ബസന്ത്പൂര്‍ സ്വദേശി കിഷന്‍ ആര്യ (23) ആണ് മരിച്ചത്. എന്നാല്‍ കിഷന്റേത് കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. യുവതിയുടെ കുടുംബാംഗങ്ങള്‍ കിഷിനെ കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം.

ALSO READ: രാഷ്ട്രീയ നേതാവുമായുള്ള അടുപ്പം, കോടതിയിൽ ചിലവഴിച്ചത് വളരെ കുറച്ച് സമയം; താഹിൽ രമണിക്കെതിരെ നടപടി ഉണ്ടാകാനുള്ള കാരണങ്ങൾ പുറത്ത്

എന്നാല്‍, സംഭവം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ്. ഏറെ നാളായി പ്രണയത്തിലായിരുന്ന കിഷനും കാമുകിയും ഒരുമിച്ചാണ് താമസിച്ചിരുന്നത്. പതിനൊന്ന് ദിവസം മുന്‍പ് ഇരുവരും തമ്മില്‍ വഴക്കിട്ടു. ഇതിന് ശേഷം യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയിയിരുന്നു.

കിഷന്‍ പെട്രോള്‍ കയ്യില്‍ കരുതിയിട്ടുണ്ടായിരുന്നുവെന്നും സ്വയം തീകൊളുത്തുകയായിരുന്നുവെന്നുമാണ് യുവിതിയുടെ വീട്ടുകാര്‍ പറയുന്നത്. കിഷനെ രക്ഷിക്കാന്‍ ശ്രമിക്കവെ യുവതിയുടെ പിതാവിനും പരിക്കേറ്റിരുന്നു. ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. എന്നാല്‍ കിഷനെ അറിയില്ലെന്നാണ് സംഭവത്തിന് ശേഷം യുവതി മൊഴി നല്‍കിയത്. ഈ വാദം തെറ്റാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. രണ്ടുവര്‍ഷം മുന്‍പ് ഇരുവരും ഒരുമിച്ച് താമസിക്കാന്‍ തുടങ്ങുമ്പോള്‍ യുവതിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. തുടര്‍ന്ന് യുവതിയുടെ പിതാവ് നല്‍കിയ പരാതിയില്‍ കിഷനെ അറസ്റ്റ് ചെയ്തിരുന്നു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഉടന്‍ തന്നെ ഇരുവരും വീണ്ടും വീടുവിട്ടിറങ്ങി ഒരുമിച്ച് താമസിക്കുകയായിരുന്നു.

ALSO READ: ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇസ്ലാമിക രാജ്യങ്ങളിലെ മുസ്ലിങ്ങളെക്കാള്‍ ഭാഗ്യവാന്മാര്‍-മാര്‍ക്ക് ടുള്ളി

യുവതിക്കൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ കിഷന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. എല്ലാ ചിത്രങ്ങളിലും യുവതി സിന്ദൂരമണിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവര്‍ വിവാഹം കഴിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button