
ചെന്നൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന താഹിൽ രമണിക്കെതിരെ നടപടി ഉണ്ടാകാനുള്ള കാരണങ്ങൾ പുറത്തുവിട്ട് കൊളീജിയം. തിരക്കേറിയ മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് താരതമ്യേന ചെറുതായ മേഘാലയ ഹൈക്കോടതിയിലേക്കായിരുന്നു താഹിൽ രമണിയെ സ്ഥലം മാറ്റിയത്. ഇതിൽ പ്രതിഷേധിച്ച് താഹിൽ രമണി രാജിവെക്കുകയും രാജി കഴിഞ്ഞ ദിവസം രാഷ്ട്രപതി സ്വീകരിക്കുകയും ചെയ്തു.
Read also: പ്രണയബന്ധത്തില്‍ നിന്നും പിന്മാറി; വിദ്യാര്‍ത്ഥിനിയെ ക്ലാസ്മുറിയിലിട്ട് തല്ലിച്ചതച്ച് സഹപാഠി
മദ്രാസ് ഹൈക്കോടതിയില്‍ വളരെ കുറച്ച് സമയമാണ് കേസുകള്‍ പരിഗണിക്കാന്‍ താഹില്‍ രമണി ചെലവഴിച്ചതെന്നും ഉച്ചയ്ക്ക് ശേഷം കേസുകള്‍ പരിഗണിച്ചില്ലയെന്നുമാണ് സ്ഥലം മാറ്റത്തിന് വഴിവെച്ച പ്രധാന കാരണമായി കൊളീജിയം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. കൂടാതെ തമിഴ്നാട്ടിലെ ഭരണകക്ഷിയില്‍പെട്ട രാഷ്ട്രീയ നേതാവുമായുള്ള അടുപ്പവും സ്ഥലംമാറ്റത്തിന് വഴിവെച്ചു. തമിഴ്നാട് ഹൈക്കോടതിയില്‍ വിഗ്രഹ മോഷണക്കേസുകള്‍ പരിഗണിക്കുന്നതിന് അന്നത്തെ ചീഫ് ജസ്റ്റിസായ ഇന്ദിര ബാനര്‍ജി രൂപീകരിച്ച ബെച്ച് ജസ്റ്റിസ് രമണി പിരിച്ചുവിട്ടതും ഗുരുതര വീഴ്ചയായി കണക്കാക്കി. ചെന്നൈയില്‍ താഹില്‍ രമണി രണ്ട് അപാര്‍ട്മെന്റുകള്‍ വാങ്ങിയെന്നതും ആസ്തി വിവരങ്ങള്‍ വെളിപ്പെടുത്തിയില്ലെന്നതും ഗുരുതര വീഴ്ചയായി കൊളീജിയം ചൂണ്ടിക്കാണിക്കുന്നു.
Post Your Comments