ന്യൂഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലും ഹരിയാനയിലും കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്ന് അഭിപ്രായ സര്‍വെ. മഹാരാഷ്ട്രയിലും ഹരിയാനയിലും ഭൂരിപക്ഷത്തടെ ബി.ജെ.പി അധികാരത്തിലെത്തുമെന്നും എ.ബി.പി അഭിപ്രായ സര്‍വെ ഫലം പറയുന്നു. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എ 86 സീറ്റുകളിലാണ് വിജയിക്കുമെന്നാണ് സര്‍വെ ഫലം വ്യക്തമാക്കുന്നത്.
എന്നാല്‍ എന്‍.ഡി.എ 47 ശതമാനം വോട്ടുകള്‍ നേടി അധികാരത്തിലെത്തും. മഹാരാഷ്ട്രയില്‍ ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയ്ക്ക് 194 സീറ്റുകളാണ് ലഭിക്കുക. കഴിഞ്ഞ തവണ 72 സീറ്റുകളാണ് എന്‍.ഡി.എക്ക് ലഭിച്ചത്. അത് ഇത്തവണ മെച്ചപ്പെടുമെന്നാണ് സര്‍വെ വ്യക്തമാക്കുന്നത്. ഹരിയാനയില്‍ ബി.ജെ.പി വന്‍ വിജയം നേടുമെന്നാണ് പ്രവചനം ബി.ജെ.പി 83 സീറ്റ് നേടി അധികാരത്തിലെത്തുമ്പോള്‍ കോണ്‍ഗ്രസ് മൂന്ന് സീറ്റിലൊതുങ്ങുമെന്നും സര്‍വെ ഫലം വ്യക്തമാക്കുന്നു.
മഹാരാഷ്ട്രയില്‍ ബിജെപി, ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി പോരാട്ടമാണ് നടക്കുന്നതെങ്കില്‍ ഹരിയാനയില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തിനാണ് വഴി തുറക്കുന്നത്. ചില മണ്ഡലങ്ങളിലെങ്കിലും ഐഎന്‍എല്‍ഡി ഭീഷണിയായേക്കുമെന്ന ആശങ്ക ഇരുകക്ഷികള്‍ക്കുമുണ്ട്. നേരത്തെ ശിവസേനയുമായി സഖ്യമില്ലെങ്കിലും ബിജെപി മഹാരാഷ്ട്രയില്‍ അധികാരത്തിലെത്തുമെന്നു പ്രവചനം നടത്തിയിരുന്നു.
Post Your Comments