Latest NewsIndia

63 ശതമാനം പേരുടെ പിന്തുണയുമായി വീണ്ടും മോദി തന്നെ നയിക്കും: സർവേ

50 ശതമാനം പേർ മോദിയാണ് ഇന്ത്യയെ സുസ്ഥിര ഭാവിയിലേക്ക് കൈപിടിച്ച് നടത്താനെന്ന അഭിപ്രായക്കാരാണ്.

ന്യൂഡൽഹി : ഇന്ത്യയുടെ ഭാവി മോദിയുടെ കരങ്ങളിൽ ഭദ്രമാണെന്നും,ജനനന്മ കാംക്ഷിക്കുന്ന ഭരണാധികാരിയാണ് നരേന്ദ്ര മോദിയെന്നും വരും വർഷങ്ങളിലും ഇന്ത്യയെ നയിക്കുക പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണെന്നും സർവ്വെ റിപ്പോർട്ടുകൾ. ന്യൂസ് പോർട്ടലായ ഡെയ്ലി ഹണ്ട്,ഡേറ്റ അനലിറ്റിക്സ് കമ്പനി നീൽസൺ ഇന്ത്യ എന്നിവ സംയുക്തമായി നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ ആണ് ഇത്തരം ഒരു തെരഞ്ഞെടുപ്പ് നടന്നിരിക്കുന്നത്.

സർവ്വെയിൽ പങ്കെടുത്ത 63 ശതമാനം പേരും രാജ്യത്തെ പുരോഗതിയിലേക്കെത്തിക്കാൻ മോദി ഭരണത്തിൽ തുടരണമെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്.മോദി സർക്കാരിലുള്ള വിശ്വാസ്യത കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ ഇരട്ടിയായതായി 36 ശതമാനം പേർ അഭിപ്രായപ്പെട്ടു. 50 ശതമാനം പേർ മോദിയാണ് ഇന്ത്യയെ സുസ്ഥിര ഭാവിയിലേക്ക് കൈപിടിച്ച് നടത്താനെന്ന അഭിപ്രായക്കാരാണ്.

17 ശതമാനം പേരാണ് രാഹുൽ ഗാന്ധിയെ തുണച്ചത്.കോൺഗ്രസ് നുണ പ്രചാരണങ്ങളുമായി മുന്നേറുന്ന പാർട്ടിയാണെന്നാണ് സർവ്വെയിൽ ഉയർന്ന ഭൂരിപക്ഷാഭിപ്രായം. രാജ്യത്തിനകത്തും, വിദേശത്തു നിന്നുമുള്ള 54 ലക്ഷത്തോളം പേരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചായിരുന്നു റിപ്പോർട്ട് തയ്യാറാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button