തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും മൂന്ന് വര്‍ഷത്തിനിടെ 1294 കോടി രൂപയുടെ സഹായം നല്‍കിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. ഓഖി, പ്രളയ ദുരിതാശ്വാസം എന്നിവ ഉള്‍പ്പെടാതെയാണ് ഇത്രയും തുക നല്‍കിയത്. യുഡിഎഫ് സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തിനിടയില്‍ വിതരണം ചെയ്തതിന്റെ ഇരട്ടിയിലേറെ തുകയാണ് മൂന്ന് വര്‍ഷത്തിനിടയില്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നല്കുന്ന വിശദീകരണം.
ALSO READ: പാലം നിർമിച്ച കമ്പനിക്ക് മുൻകൂർ പണം നൽകിയതിൽ തെറ്റില്ലെന്ന് ഇബ്രാഹിം കുഞ്ഞ്
പാലാ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോട്ടയം ജില്ലയില്‍ ചിലവഴിച്ച തുകയുടെ കണക്കും മുഖ്യമന്ത്രിയുടെ ഓഫീസ് പറത്തുവിട്ടിരുന്നു. കോട്ടയം ജില്ലയില്‍ 145 കോടി രൂപ അനുവദിച്ചതായും യുഡിഎഫ് സര്‍ക്കാര്‍ കോട്ടയം ജില്ലയില്‍ അഞ്ചുവര്‍ഷം കൊണ്ട് നല്‍കിയത് 68.49 കോടി രൂപ മാത്രമാണെന്നും ഓഫീസ് വിശദീകരിച്ചു. അപേക്ഷകര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കാനും തുക അക്കൗണ്ടിലേക്ക് നല്‍കാനുമുള്ള സൗകര്യമൊരുക്കി ദുരിതബാധിതര്‍ക്ക് കൂടുതല്‍ ആശ്വാസമേകാന്‍ കഴിഞ്ഞതായും സര്‍ക്കാര്‍ പറയുന്നു.
Post Your Comments