ഇടുക്കി: നാട് ആഘോഷിക്കുമ്പോൾ ജോലി ചെയ്യുന്ന പോലീസുകാർക്ക് ഒരു സന്തോഷവാർത്ത. സ്വന്തം ജന്മദിനത്തിൽ നിര്‍ബന്ധിത അവധി നല്‍കാനുള്ള ഉത്തരവ് പുറത്തിറക്കിയിരിക്കുകയാണ് മൂന്നാര്‍ ഡിവൈഎസ്പി. പൊലീസുകാര്‍ അഭിമുഖീകരിക്കുന്ന കടുത്ത മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലൊരു തീരുമാനം. ഇതോടെ ജന്മദിനത്തിൽ പൊലീസുകാര്‍ ലീവ് എടുക്കേണ്ടതില്ല. പകരം നിര്‍ബന്ധിത അവധി അവര്‍ക്ക് ലഭിക്കും.
Read also: അനുഗ്രഹം വാങ്ങുന്നതിനിടയിൽ ഒന്നരലക്ഷം രൂപയുടെ താലി കാള വിഴുങ്ങി; ഒടുവിൽ നടന്നതിങ്ങനെ
സബ് ഡിവിഷനിലെ എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും അവധി ബാധകമാണ്. എന്നാല്‍, ജന്മദിനത്തിൽ സ്വന്തം ഇഷ്ടപ്രകാരം ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവ് ബാധകമായിരിക്കില്ല. മൂന്നാര്‍ ഡിവൈഎസ്പി എം രമേഷ് കുമാറാണ് മൂന്നാര്‍ സബ് ഡിവിഷന്‍ പരിധിയില്‍ വരുന്ന എട്ടോളം പൊലീസ് സ്റ്റേഷനുകള്‍ക്ക് ബാധകമായി ഉത്തരവ് ഇറക്കിയിരിക്കുന്നത്.
Post Your Comments