Latest NewsIndiaNews

ആ സന്ദേശം ടാക്‌സി ഡ്രൈവര്‍മാര്‍ വിശ്വസിച്ചു; ഫസ്റ്റ് എയ്ഡ് ബോക്‌സില്‍ കോണ്ടവും

ന്യൂഡല്‍ഹി: ടാക്‌സി കാറിലെ ഫസ്റ്റ് എയ്ഡ് ബോക്‌സില്‍ കോണ്ടം സൂക്ഷിക്കാത്തതിന് പിഴയൊടുക്കേണ്ടി വന്നെന്ന വാട്‌സ്ആപ്പ് വാര്‍ത്തയ്ക്ക്് പിന്നാലെ പാഞ്ഞ് ഡല്‍ഹിയിലെ ടാക്‌സി ഡ്രൈവര്‍മാര്‍. വാര്‍ത്ത സത്യമാണെന്ന് വിശ്വസിച്ച് നിരവധി പേരാണ് തങ്ങളുടെ കാറിലെ ഫസ്റ്റ് എയ്ഡ് കിറ്റില്‍ കോണ്ടം വാങ്ങി സൂക്ഷിച്ചത്. എന്നാല്‍ ഇത് തികച്ചും വ്യാജ വാര്‍ത്തയാണെന്ന് പിന്നീടാണറിഞ്ഞത്. വാട്സ്ആപ്പില്‍ പരന്ന വാര്‍ത്തയ്ക്കൊപ്പം ഉള്ള ചിത്രം ഓവര്‍സ്പീഡിന് ചുമത്തിയ പിഴയുടെ രസീതാണെന്നതാണ് ഏറെ വിചിത്രം.

ALSO READ: ക്ഷേത്ര കവാടത്തിന് സമീപം ബോംബുകള്‍; സുരക്ഷ ശക്തമാക്കി

ധര്‍മ്മേന്ദ്ര എന്ന് ടാക്‌സി ഡ്രൈവര്‍ക്ക് വാഹനത്തില്‍ കോണ്ടം സൂക്ഷിക്കാതിരുന്നതിന് പിഴ ചുമത്തിയെന്നായിരുന്നു വാട്സ്ആപ്പില്‍ പരന്ന വാര്‍ത്ത. ഇദ്ദേഹത്തിന്റെ പേരില്‍ വന്ന സന്ദേശത്തില്‍ താന്‍ ഫസ്റ്റ് എയ്ഡ് ബോക്‌സില്‍ കോണ്ടം സൂക്ഷിച്ചില്ലെന്നും ഇതിന് ട്രാഫിക് പോലീസ് പിഴ ചുമത്തിയെന്നും പറയുന്നുണ്ട്. ട്രാഫിക് പോലീസ് നല്‍കിയ രസീതിയും ഇദ്ദേഹം സന്ദേശത്തിനൊപ്പം തെളിവായി അയച്ചു. ഇതോടെ ഡ്രൈവര്‍മാര്‍ ഈ സന്ദേശം വിശ്വസിക്കുകയായിരുന്നു.

ALSO READ: തെരുവ് നായ ശല്യം രൂക്ഷം; സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ക്ക് കടിയേറ്റു

പിഴ പേടിച്ച് പേരിനൊരു കോണ്ടം ഒന്നുമല്ല ഇവര്‍ സൂക്ഷിക്കുന്നത്. ഈ കിറ്റില്‍ കുറഞ്ഞത് മൂന്ന് കോണ്ടമെങ്കിലും നിര്‍ബന്ധമായി സൂക്ഷിക്കുകയാണ് ഇവരിപ്പോള്‍. എന്നാല്‍ കോണ്ടം സൂക്ഷിക്കാന്‍ ഇവര്‍ ഉന്നയിക്കുന്ന കാരണമാണ് ഏറെ വിചിത്രമെന്ന് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. യാത്രക്കിടെ ആര്‍ക്കെങ്കിലും മുറിവ് പറ്റിയാല്‍, ആ ഭാഗത്ത് കോണ്ടം ഉപയോഗിച്ച് കെട്ടിവച്ചാല്‍ രക്തം വാര്‍ന്ന് പോകുന്നത് തടയാനാകുമെന്നാണ് പാവം ഡ്രൈവര്‍മാര്‍ വിശ്വസിച്ചിരിക്കുന്നത്.

അതേസമയം മോട്ടോര്‍ വാഹന നിയമത്തില്‍ ഇങ്ങനെയൊരു നിബന്ധനയില്ല. മാത്രമല്ല, മുറിവുണ്ടായ ഭാഗത്ത് കോണ്ടം കെട്ടിവയക്കണമെന്നത് തെറ്റായ വിവരമാണ്. ഏതെങ്കിലും ട്രാഫിക് ഉദ്യോഗസ്ഥന്‍ കോണ്ടം സൂക്ഷിക്കാത്തതിന് പിഴ ചുമത്തിയിട്ടുണ്ടെങ്കില്‍ അയാള്‍ക്കെതിരെ പരാതി നല്‍കണമെന്ന് ഡല്‍ഹി ട്രാഫിക് പൊലീസും അറിയിച്ചിട്ടുണ്ട്. അതേസമയം ടാക്‌സി ഡ്രൈവര്‍മാര്‍ക്കിടയില്‍ സുരക്ഷിതമായ ലൈംഗിക ബന്ധത്തിന് വേണ്ടി കോണ്ടം ഉപയോഗിക്കാന്‍ എന്‍ജിഒ സംഘടനകള്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ട്.

ALSO READ: വീടിനുള്ളില്‍ വന്‍ സ്‌ഫോടനം; ഒരാള്‍ മരിച്ചു, നാലുപേര്‍ക്ക് പരിക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button