Latest NewsNewsInternational

ക്ഷേത്ര കവാടത്തിന് സമീപം ബോംബുകള്‍; സുരക്ഷ ശക്തമാക്കി

കാഠ്മണ്ഡു: നേപ്പാളിലെ പശുപതിനാഥ് ക്ഷേത്രത്തില്‍ നിന്നു ബോംബുകള്‍ കണ്ടെത്തി. പ്രശസ്ത തീര്‍ഥാടന കേന്ദ്രമായ പശുപതിനാഥ് ക്ഷേത്രത്തില്‍ നിന്നാണ് പൊലീസ് ബോബുകള്‍ കണ്ടെത്തിയിരിക്കുന്നത്. ക്ഷേത്ര കവാടത്തിന് സമീപത്തായി സ്ഥാപിച്ച നിലയിലായിരുന്നു രണ്ട് ബോംബുകള്‍. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. ബോംബുകള്‍ ക്ഷേത്ര ഭാരവാഹികള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബോംബാണെന്ന് തിരിച്ചറിഞ്ഞത്. ബോംബുകള്‍ സൈന്യം നിര്‍വീര്യമാക്കി. സുരക്ഷയുടെ ഭാഗമായി ക്ഷേത്രത്തിന്റെ പ്രധാന കവാടം അടച്ചു. ഹിന്ദുക്കളുടെ ഏറ്റവും പുണ്യ ആരാധനാലയങ്ങളിലൊന്നാണ് പശുപതിനാഥ് ക്ഷേത്രം.

 

അതേസമയം ബാഗ്മതി നദിക്ക് സമീപമുള്ള വനത്തില്‍നിന്നും സംശയാസ്പദമായ മറ്റൊരു വസ്തുവും കണ്ടെത്തിയിരുന്നു. സൈന്യം ഇതും നീക്കം ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്ന് സൈന്യം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button