Latest NewsNewsIndia

സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെ മുറിയില്‍ കിടക്കാനുള്ള സജ്ജീകരണം, കണ്ടെടുത്തത് മദ്യകുപ്പികളും കോണ്ടത്തിന്റെ പാക്കറ്റുകളും

ഭോപ്പാല്‍ : സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെ മുറിയില്‍ കിടക്കാനുള്ള സജ്ജീകരണവും ഒഴിഞ്ഞ മദ്യകുപ്പികളും കോണ്ടത്തിന്റെ പാക്കറ്റുകളും കണ്ടെത്തി. മദ്ധ്യപ്രദേശിലെ മൊറേന ജില്ലയിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം.

പ്രിന്‍സിപ്പാളിനെ കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്‌കൂളില്‍ മിന്നല്‍ പരിശോധന നടത്തുകയായിരുന്നു. ഇതേതുടര്‍ന്ന് ഓഫീസ് സീല്‍ ചെയ്തിരിക്കുകയാണ്.

Read Also: ബിറ്റ്കോയിനുകളിൽ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് തട്ടിപ്പ്: രണ്ട് പേർ പിടിയില്‍ 

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം നിവേദിത ശര്‍മ്മയും ജില്ലാ വിദ്യാഭ്യാസ ഓഫീസറും ചേര്‍ന്നാണ് സ്‌കൂളില്‍ പൊതുപരിശോധനയ്ക്കായി എത്തിയത്. പരിശോധനയ്ക്കിടെ ഒരു കെട്ടിടത്തിന്റെ പ്രവേശന രീതിയില്‍ സംശയം തോന്നിയതിനാല്‍ തുറന്ന് കാണാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇവിടേയ്ക്ക് പരിശോധകരെ കൊണ്ടുപോകാന്‍ ആദ്യം സ്‌കൂള്‍ അധികൃതര്‍ തയ്യാറായില്ല.

മുറിയില്‍ കയറിയപ്പോള്‍ അവിടെ താമസ സജ്ജീകരണങ്ങള്‍ കണ്ടെത്തി. കൂടുതല്‍ പരിശോധനയിലാണ് മദ്യക്കുപ്പികളുടെ കൂമ്പാരവും കോണ്ടവും കണ്ടെത്തിയത്. തുടര്‍ന്ന് കേസ് എക്സൈസിന് കൈമാറി. ഈ മുറിയില്‍ ഗ്യാസ് സിലിണ്ടറടക്കം പാചകത്തിനുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button