KeralaLatest NewsNews

പാലാരിവട്ടം പാലം അഴിമതി; വമ്പന്മാരുടെ പുതിയ പേരുകള്‍ വെളിപ്പെടുത്തി സൂരജ്

അഴിമതിയുമായി ബന്ധപ്പെട്ട് ഒരു ഉദ്യോഗസ്ഥന്റെ ആരോപണങ്ങള്‍ക്ക് താന്‍ മറുപടി നല്‍കേണ്ട കാര്യമില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം വി.കെ ഇബ്രാഹിം കുഞ്ഞ് പ്രതികരിച്ചത്.

കൊച്ചി: പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരായ ആരോപണം ആവര്‍ത്തിച്ച് മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ സൂരജ് രംഗത്ത്. തുക മുന്‍കൂര്‍ നല്‍കാന്‍ ഉത്തരവിട്ടത് മന്ത്രിയാണെന്ന് സൂരജ് മാധ്യമങ്ങളോട് പറഞ്ഞു. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോഴായിരുന്നു സൂരജിന്റെ പ്രതികരണം.

 

മന്ത്രിക്കെതിരേ തെളിവുണ്ടെന്നും ഇദ്ദേഹം ആരോപിച്ചു. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ കേരളയുടെ എം.ഡിയായിരുന്ന മുഹമ്മദ് ഹനീഷാണ് തുക അനുവദിക്കാന്‍ ശുപാര്‍ശ ചെയ്തതെന്നും സൂരജ് പറഞ്ഞു. അതേസമയം അഴിമതിയുമായി ബന്ധപ്പെട്ട് ഒരു ഉദ്യോഗസ്ഥന്റെ ആരോപണങ്ങള്‍ക്ക് താന്‍ മറുപടി നല്‍കേണ്ട കാര്യമില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം വി.കെ ഇബ്രാഹിം കുഞ്ഞ് പ്രതികരിച്ചത്. സൂരജിന്റെ ആരോപണങ്ങള്‍ മുഹമ്മദ് ഹനീഷും നിഷേധിച്ചു.

READ ALSO: ടി.ഒ സൂരജ് അറസ്റ്റില്‍

‘എല്ലാം രേഖകളിലുണ്ട്. ആര്‍ക്ക് വേണമെങ്കിലും രേഖകള്‍ പരിശോധിക്കാം. സൂരജോ മറ്റാരെങ്കിലുമോ എന്തെങ്കിലും പറഞ്ഞാല്‍ അതിനോട് പ്രതികരിക്കാനില്ലെന്നും’ മുഹമ്മദ് ഹനീഷ് വ്യക്തമാക്കി. അതേസമയം, വി.കെ ഇബ്രാഹിം കുഞ്ഞിനെ പിന്തുണ നല്‍കി മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയിരുന്നു. ഇബ്രാഹിം കുഞ്ഞിനെതിരേ വെറും ആരോപണം മാത്രമാണുള്ളത്. അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കാന്‍ മുന്നണി പിന്തുണ നല്‍കുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.

 

READ ALSO: പാലാരിവട്ടം മേല്‍പ്പാലം തകരാനിടയാക്കിയത് വിചിത്ര കാരണം : ആ കാരണങ്ങള്‍ നിരത്തി അറസ്റ്റിലായ ടി.ഒ. സൂരജ്

അതേസമയം സൂരജ് അടക്കമുള്ളവരുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കവേയാണ് റിമാന്‍ഡ് പുതുക്കുന്നതിനായി പ്രതികളെ ഇന്ന് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയത്. മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഇന്ന് അവധിയായതിനാല്‍ കൊച്ചിയില്‍ നടക്കുന്ന ക്യാംപ്് സിറ്റിങ്ങിലേക്കാണ് ഇവരെ കൊണ്ടുപോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button