കൊച്ചി : പാലാരിവട്ടം പാലം അഴിമതിയില്‍ നിര്‍ണായക നീക്കവുമായി വിജിലന്‍സ്. മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടില്‍ രാവിലെ തന്നെ വിജിലന്‍സ് സംഘം എത്തി. മുന്‍മന്ത്രിയെ അറസ്റ്റ് ചെയ്യാനാണ് മുന്‍മന്ത്രിയുടെ വീട്ടിലെത്തിയതെന്നാണ് സൂചന. എന്നാല്‍ വീട്ടില്‍ ഇബ്രാഹിം കുഞ്ഞിന്റെ ഭാര്യ മാത്രമാണ് ഉണ്ടായിരുന്നത്.
ഇബ്രാഹിംകുഞ്ഞ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണെന്ന് ഭാര്യ അറിയിച്ചു. നേരത്തെ പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് മൂന്നുതവണ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു.
പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞ് ഒപ്പുവെച്ച ശേഷമാണ് ഇതിന്റെ കരാറുകാരായ ആര്‍ഡിഎസ് കമ്പനിക്ക് മുന്‍കൂര്‍ പണം അനുവദിച്ചതെന്ന് അന്നത്തെ പൊതുമാരമത്ത് സെക്രട്ടറിയായ ടി ഒ സൂരജ് മൊഴി നല്‍കിയിരുന്നു. ഇത് താന്‍ മാത്രം എടുത്ത തീരുമാനമല്ലെന്നും സൂരജ് അറിയിച്ചു.ഇ ശ്രീധരനെ കേസില്‍ സാക്ഷിയാക്കും. ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യേണ്ടതില്ല എന്നായിരുന്നു മുന്‍ തീരുമാനം.
Post Your Comments