കൊച്ചി: പാലാരിവട്ടം മേലാപ്പാല നിർമ്മാണത്തിലെ അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനു ഇന്ന് നിർണ്ണായകം. കേസിൽ റിമാന്‍ഡിലായി ആശുപത്രിയില്‍ കഴിയുകയാണ് ഇബ്രാഹിംകുഞ്ഞ്. ഇദ്ദേഹത്തിന്റെ ആരോഗ്യ പരിശോധനാ റിപ്പോര്‍ട്ട് വിദഗ്ധ സംഘം ഇന്ന് തയ്യാറാക്കും. തിങ്കളാഴ്ചയോടെ റിപ്പോര്‍ട്ട് ഡിഎംഒയ്ക്ക് കൈമാറും.
read also:മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗോഗോയി അബോധാവസ്ഥയിൽ; നില അതീവ ഗുരുതരം
വിജിലന്‍സ് കോടതിയുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ് ശനിയാഴ്ച കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ എത്തി ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യനില പരിശോധിച്ചിരുന്നു. ജനറല്‍ മെഡിസിന്‍, കാര്‍ഡിയോളജി, പള്‍മണോളജി, ഓങ്കോളജി, സൈക്കോളജി വിഭാഗം ഡോക്ടര്‍മാരാണ് ഇബ്രാഹിംകുഞ്ഞിനെ പരിശോധിക്കുന്ന വിദഗ്ധ സംഘത്തിലുള്ളത്.
ചൊവ്വാഴ്ച ആയിരിക്കും മൂവാറ്റുപുഴ വിജിലന്‍സ് കോടതി റിപ്പോര്‍ട്ട് പരിഗണിക്കുക. ഈ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷമാവും ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയും, വിജിലന്‍സിന്റെ കസ്റ്റഡി അപേക്ഷയും കോടതി പരിഗണിക്കുക.
Post Your Comments