കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിലെ മുഖ്യപ്രതിയായ മുന്‍പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ വീട്ടില്‍ വിജിലന്‍സ് സംഘമെത്തിയത് അറസ്റ്റ് ചെയ്യാനെന്ന് സൂചന. തിരുവനന്തപുരം വിജിലന്‍സ് ഡിവൈഎസ്പി ശ്യാം കുമാറിന്റെ നേതൃത്വത്തില്‍ പത്തംഗ സംഘമാണ് മുന്‍മന്ത്രിയുടെ കൊച്ചിയിലെ വീട്ടിലെത്തിയത്. വന്‍പോലീസ് സംഘവും സ്ഥലത്തുണ്ട്. എന്നാല്‍ അദ്ദേഹം വീട്ടിലില്ലെന്നും ലേക്ഷോര് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണെന്നും അദ്ദേഹത്തിന്റെ ഭാര്യ അറിയിച്ചു.
ഇക്കാര്യം ആശുപത്രി അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരമാണ് ഇബ്രാഹിം കുഞ്ഞ് ആശുപത്രിയിലേക്കു മാറിയത്. ഈ സാഹചര്യത്തില്‍ അറസ്റ്റ് നീക്കം ചോര്‍ന്നോയെന്ന സംശയവും വിജിലന്‍സ് സംഘത്തിന്റെ ഇടയില്‍ നിലനില്‍ക്കുന്നുണ്ട്. ഇപ്പോഴും സംഘം ഇബ്രാഹിംകുഞ്ഞിന്റെ വീട്ടില്‍ തുടരുകയാണ്. ഇബ്രാഹിംകുഞ്ഞ് ഇന്നലെ രാത്രിയാണ് ആശുപത്രിയില്‍ ചികില്‍സ തേടി പോയതെന്നാണ് സൂചന.
ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യാനായിരുന്നു വിജിലന്‍സ് പദ്ധതി. അതിന് വേണ്ടിയാണ് വിജിലന്‍സ് രാവിലെ എത്തിയത്. ആശുപത്രിയില്‍ ചികില്‍സയിലാണ് നേതാവെന്ന വാക്കുകള്‍ കേട്ട് വിജിലന്‍സും ഞെട്ടി. എപ്പോഴാണ് ഇബ്രാഹിംകുഞ്ഞ് ആശുപത്രിയില്‍ ചികില്‍സ തേടിയതെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അജ്ഞാതമാണ്. ലേക് ഷോര്‍ ആശുപത്രിയിലാണ് ഇബ്രാഹിംകുഞ്ഞ് ഉള്ളത്.
ജൂവലറി തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎല്‍എ കമറുദ്ദീനെ അറസ്റ്റ് ചെയ്ത ജയിലില്‍ അടച്ചിരുന്നു. അഴിക്കോട് എംഎല്‍എ കെ എം ഷാജിക്കെതിരേയും അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഇബ്രാഹിംകുഞ്ഞിനെതിരേയും നടപടികളുമായി വിജിലന്‍സ് മുന്നോട്ട് പോകുന്നത്.
Post Your Comments